സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Friday, 20 November 2015

ഇത് നമ്മുടെ തോട്ടം

സ്കൂളിലും   ഒരു പച്ചക്കറിത്തോട്ടം

Saturday, 14 November 2015

ഉപജില്ലാ സയന്‍സ് ക്വിസ്

ചിറ്റാരിക്കല്‍  ഉപജില്ലാ സയന്‍സ് ക്വിസ് രണ്ടാം  സ്ഥാനം നേടിയ അഭിന.കെ യ്ക്ക് അഭിനന്ദനങ്ങള്‍...

Thursday, 12 November 2015

കൈ കഴുകല്‍ ദിനം

ആഗോളകൈകഴുകല്‍  ദിനം

     കൈ  കഴുകേണ്ടതെങ്ങനെ  ?... ആഗോളകൈകഴുകല്‍ ദിനത്തിന്റെ  ഭാഗമായിഎന്‍.ആര്‍ എച്ച് എം സിസ്ററര്‍  ഷൈനി സെബാസ്ററ്യന്‍ക്ളാസ്സെടുത്തു.തുടര്‍ന്ന് നടന്ന  ബോധവത്ക്കരണ ക്ളാസ്സില്‍  ടി.വി.കണ്ടുകൊണ്ട്  ആഹാരം കഴിച്ചാലുള്ള ദൂഷ്യങ്ങളെ ക്കുറിച്ച്  കുട്ടികളെ  ബോധ്യപ്പെടുത്തി.

ബുള്‍ ബുള്‍ ഉത്സവം

ജില്ലാ ബുള്‍ബുള്‍  ഉത്സവം

     നീലേശ്വരം  രാജാസ് ഹയര്‍സെക്കണ്ടറി സ്കൂളില്  വെച്ചു നടന്ന  ബുള്‍ബുള്‍ ഉത്സവത്തില്‍  നാലാം ക്ളാസ്സിലെ   ഏഴ്  കുട്ടികള്‍ പങ്കെടുത്തു.

നമുക്ക് വേണ്ടതു നാം തന്നെ

ബോധവത്ക്കരണ  ക്ളാസ്സ്
      വിഷവിമുക്തവും  പോഷകസമൃദ്ധവുമായ  പച്ചക്കറി ഉറപ്പുവരുത്തുന്നതിന്റെ  ഭാഗമായി കിനാനൂര്‍  കരിന്തളം കൃഷിഭവന്റെയും കീഴ്മാല എ.എല്‍.പി.സ്കൂളിന്റെയും  സംയുക്താഭിമുഖ്യത്തില്‍  ബോധവത്ക്കരണ ക്ളാസ്സ്  നടന്നു.കൃഷി അസിസ്ററന്റുമാരായ  ശ്രീ.മധു ,ശ്രീ.ജയപ്രകാശ്  എന്നിവര്‍  കൈകാര്യം ചെയ്തക്ളാസ്സില്  ശ്രീമതി.എന്‍.എം പുഷ്പലത സ്വാഗതം  പറഞ്ഞു.തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും  വിത്ത് വിതരണം  ചെയ്തു

Wednesday, 14 October 2015

അഭിനന്ദനങ്ങള്‍

അഭിനന്ദനങ്ങള്‍....

    ചിറ്റാരിക്കല്‍ ഉപജില്ലാ  അക്ഷരമുറ്റം  ക്വിസ്സില്‍  ഒന്നാം സ്ഥാനം നേടിയ അഭിനയ്ക്കും ദേവനന്ദയ്ക്കും  അഭിനന്ദനങ്ങള്‍...

Monday, 12 October 2015

പി.ടി.എ ജനറള് ബോഡിയോഗം

13.8.15
പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രിയേഷ്കുമാറിന്റെ  അദ്ധ്യക്ഷതയില്  ചേര്ന്നജനറല്ബോഡിയോഗം  വാര്ഡ്മെമ്പര്  ശ്രീമതി  എന്.ടി.ശ്യാമള ഉദ്ഘാടനം  ചെയ്തു.സ്വാഗതസംഭാഷണത്തിനു  ശേഷം   ഹെഡ്മാസ്റ്ററ്  2014-15
അദ്ധ്യയന വര്ഷത്തെ റിപ്പോറ്ട്ടും  വരവ്ചെലവ്  കണക്കും അവതരിപ്പിച്ചു.യോഗത്തില്  പി.ടി.എ പ്രസിഡണ്ടായി  പ്രിയേഷ്കുമാറിനേയും  മദര് പി.ടിഎ പ്രസിഡണ്ടായി  പത്മിനി.പിയേയും  വൈസ്പ്രസിഡണ്ടുമാരായി   റെജി.കെ.വി,പുഷ്പലത എന്നിവരേയും  തെരഞ്ഞെടുത്തു.യോഗത്തില്‍ സ്വാതന്ത്ര്യദിനപരിപാടികള്‍ ആസൂത്രണം ചെയ്തു.തലേദിവസം തന്നെ പി.ടി.എ നേതൃത്വത്തില്‍ സ്കൂളും പരിസരവുംശുചീകരിക്കാന്‍ തീരുമാനിച്ചു

Friday, 11 September 2015

ഒത്തൊരുമയുടെ ഓണാഘോഷം

2015ആഗസ്ത്21 
പോയകാലത്തിന്റെ  സുവര്‍ണ്ണസ്മൃതികള്‍  ഉണര്‍ത്തിക്കൊണ്ട് വീണ്ടുമൊരു ഓണക്കാലം.ആഗസ്ത് 21നായിരുന്നു സ്കൂളിലെ  ഇത്തവണത്തെ ഓണം.ഒരാഴ്ച മുമ്പുതന്നെ  ഓണപ്പാട്ട് പാടുന്നതിനുള്ള പരിശീലനം  തുടങ്ങിയിരുന്നു.താമര,മുല്ല,റോസ,തുമ്പഎന്നിങ്ങനെ  നാല് ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം.ചന്തത്തില്‍ മുറ്റവും  ചെത്തിപ്പറിച്ചീല  ,ആയ്ക്കില ഈയ്ക്കില  ,അത്തിയും ഇത്തിയും  ,അത്താഴത്തിനു വകയില്ലെങ്കിലും  എന്നീ പാട്ടുകളാണ് പാടിയത്.സാധാരണയില്‍ നിന്ന്  വ്യത്യസ്തമായി  കടമില്ലാത്ത  ഓണമായിരുന്നു  ഇത്തവണത്തേത്.ഓണസദ്യക്കുള്ള  വിഭവങ്ങള്‍  സ്പോണ്‍സര്‍  ചെയ്യാന്‍  രക്ഷിതാക്കള്‍  മുന്നിട്ടിറങ്ങിയപ്പോള്‍,പുളിശ്ശേരി,അവിയല്‍,വൈവിദ്ധ്യമാര്‍ന്നഉപ്പേരികള്‍,അച്ചാര്‍പെരക്ക്,പഴം,പപ്പടം,ശര്‍ക്കര ഉപ്പേരി  അടക്കം  രക്ഷിതാക്കളുടെ സഹകരണത്തോടെ  വിതരണം  ചെയ്തതോടെ  ഒത്തൊരുമയുടെ  ഓണമായി മാറി.ഓണസദ്യ തയ്യാറാകുമ്പോഴേക്കും  കുട്ടികളുടെ വക നാടന്‍ പൂക്കള്‍ ഉപയോഗിച്ചുള്ള  വര്‍ണ്ണ്ശബളമായ  പൂക്കളം തയ്യാറായിരുന്നു.

Tuesday, 25 August 2015

വിജ്ഞാനോത്സവ വിജയികള്ക്ക് അഭിനന്ദനങ്ങള്...

പഞ്ചായത്ത് തല വിജ്ഞാനോത്സവം
8.8.15ന്  പരപ്പ ഹയര്സെക്കണ്ടറി സ്കൂളില്  വെച്ച് നടന്ന പഞ്ചായത്ത്തല  വിജ്ഞാനോത്സവത്തില്   അഭിന.കെ,അശ്വതി.പി  എന്നിവര്ജേതാക്കളായി.വിജയികള്ക്ക്  അഭിനന്ദനങ്ങള്....

Sunday, 16 August 2015

സ്വാതന്ത്ര്യദിനം-2015

സ്വാതന്ത്ര്യം  തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം  മാനികള്ക്ക്
മൃതിയേക്കാള്  ഭയാനകം
           വിദേശീയാധിപത്യത്തിനു  കീഴിലായിരുന്ന  നമ്മുടെ  നാടിനെ സ്വാതന്ത്ര്യത്തിന്റെ  പൊന് വെളിച്ചത്തിലേക്ക്  കൈപിടിച്ചുയര്ത്തിയ  ധീരദേശാഭിമാനികളെ  അനുസ്മരിച്ചുകൊണ്ട് 69-ാം     സ്വാതന്ത്ര്യദിനംവൈവിദ്ധ്യമാര്ന്ന  പരിപാടികളോടെആചരിച്ചു.ആഗസ്ത്-ആദ്യവാരംതന്നെ  ക്ളാസ്സ്  അടിസ്ഥാനത്തില്  ദേശഭക്തിഗാനാലാപന പരിശീലനം  ആരംഭിച്ചു.സി.ഡി പ്രദര്ശനം,ദേശീയപതാകനിര്മ്മാണം,ദേശീയനേതാക്കളെ  അനുസ്മരിക്കല്,സ്വാതന്ത്ര്യദിനക്വിസ് തുടങ്ങിയപരിപാടികള്  നടന്നു
 ആഗസ്ത് 14നു തന്നെ  പി.ടി.എ നേതൃത്വത്തില്  സ്കൂളും  പരിസരവും  ശുചീകരിക്കുകയും,അലങ്കരിക്കുകയും  ചെയ്തു.9.30ന്ചേര്ന്ന  അസംബ്ളിയില്പതാക വന്ദനം നടത്തി.തുടര്ന്ന്  നടന്ന്  സ്വാതന്ത്ര്യദിനറാലിയില്  കുട്ടികള്ക്കും  അദ്ധ്യാപകര്ക്കുമൊപ്പം  രക്ഷിതാക്കളും,നാട്ടുകാരും  പൂര്വ്വവിദ്യാര്ത്ഥികളും അണിനിരന്നു.  തുടര്ന്ന്  പി.ടി.എ.പ്രസിഡണ്ടിന്റെ  അദ്ധ്യക്ഷതയില്ചേര്ന്ന  യോഗത്തില്ഹെഡ്മാസ്ററര്  സ്വാഗതം  പറഞ്ഞു.വാര്ഡ്മെമ്പര്  ശ്രീമതി.എന്.ടി.ശ്യാമള ഔപചാരികഉദ്ഘാടനം  നിര്വ്വഹിച്ചു,പി.ടി.എ അംഗങ്ങളായ റെജി.കെ.വി.,മനോഹരന്  എന്നിവരുടെഗാനാലാപനവും, പുഴയോരം  പുരുഷസംഘത്തിന്റെയുംപൂര്വ്വവിദ്യാര്ത്ഥികളുടെയും നേതൃത്വത്തില്നടന്നമധുരവിതരണവും  പരിപാടിയെ  മാധുര്യമൂറുന്നതാക്കി.
എം.പി.ടിഎ  വൈസ്പ്രസിഡണ്ട്  പുഷ്പലത,രാഹുല്,സനുരാജ്,സുകുമാരന്എന്നിവര്  ആശംസകളര്പ്പിച്ച്  സംസാരിച്ചു.എന്.എം.പുഷ്പലത നന്ദി പറഞ്ഞു. തുടര്ന്ന് ദേശഭക്തിഗാനാലാപന മത്സരവുംസ്വാതന്ത്ര്യത്തിന്  സുദിനമിന്നാനന്ദത്തിന് ദിനമിന്ന്  എന്നുതുടങ്ങുന്ന  ദേശഭക്തി ഗാനത്തി്ന്റെ  വഞ്ചിപ്പാട്ടും  അരങ്ങേറി.

Sunday, 9 August 2015

വിജ്ഞാനോത്സവം-2015

ജൂലൈ21
സ്കൂള്തല  വിജ്ഞാനോത്സവം  ഇന്ന്  ഉച്ചയ്ക്ക്  2 മണിക്ക് സ്കൂളില്  വെച്ച് നടന്നു.അഭിന.കെ  വൈഗ  വി  അഭിജിത്ത്.ടി.കെ  അര്ച്ചന.വി.വി  അശ്വതി.പി  ദേവനന്ദ.കെ.എം   എന്നിവര്  പഞ്ചായത്ത്തല  മത്സരത്തിന്  യോഗ്യതനേടി.

ചാന്ദ്രദിനം


ജൂലൈ21
ചാന്ദ്രദിനംവൈവിദ്ധ്യമാര്ന്ന  പരിപാടികളോടെ  ആചരിച്ചു.മനുഷ്യന് ചന്ദ്രനില്  ആദ്യം  കാല് കുത്തിയതിന്റെ  ഓര്മ്മ  പുതുക്കുകയും മാനത്തമ്പിളിയമ്മാവാ  കള്ളച്ചിരിയതു  മതിയാക്കൂ  എന്ന  ഗാനം ആലപിക്കുകയും ചെയ്തു.ബുള്ളറ്റിന്  ബോര്ഡില്  വാര്ത്തകളും ചിത്രങ്ങളും പതിക്കുകയും  അമ്പിളി മാമനോടൊപ്പംഫോട്ടോയ്ക്ക്  പോസ് ചെയ്യുകയുംചെയ്തു.

ആദരാഞ്ജലികള്....

Sunday, 2 August 2015

ജനസംഖ്യാദിനം

ജൂലൈ11
ജനസംഖ്യാദിനത്തില്  ബുള്ളറ്റിന് ബോര്ഡില്  വാര്ത്തകളും  ചിത്രങ്ങളും പതിക്കുകയും,കാലനില്ലാത്തകാലം  കവിതാലാപനം ജനസംഖ്യാക്വിസ്എന്നിവ നടത്തുകയും  ചെയ്തു.

Saturday, 11 July 2015

കഥകളുടെ സുല്ത്താന് ആദരാഞ്ജലി


ഇമ്മിണി ബല്യകഥാകാരന്റെ  ഇമ്മിണി  ഓര്മ്മകളുമായി  സ്കൂളില്  ബഷീര്  ചരമദിനം  ആചരിച്ചു.ജൂലൈ6 തിങ്കളാഴ്ച  അസംബ്ളിയില്  ഗുത്തിനി  ഹാലിട്ട  ലിത്താപ്പോഎന്നുതുടങ്ങുന്ന  ആയിഷ കുഞ്ഞുപാത്തുമ്മ യെ   പഠിപ്പിച്ചപാട്ട്  പാടിക്കൊണ്ടായിരുന്നു  തുടങ്ങിയത്.ബുള്ളറ്റിന്  ബോര്ഡില്  ചിത്രങ്ങള് പതിക്കുകയും 
ബഷീര് കൃതികള്  പ്രദര്ശിപ്പിക്കുകയും  ചെയ്തു.ഭൂമിയുടെ  അവകാശികള്  എന്നകൃതിയെ മുന്നിര്ത്തി  ഞങ്ങളും ഭൂമിയുടെ അവകാശികള് എന്ന നിശ്ചല ശില്പം അരങ്ങേറി.ഇതിലൂടെ കുട്ടികളില്  സഹജീവിസ്നേഹം  വളര്ത്താന്  സഹായിച്ചു.

Sunday, 21 June 2015

വായനാവാരം

വായനാവാരത്തിന്   തുടക്കമായി

അറിവിലൂടെ  സമ്പന്നനാകുക

ശാസ്ത്രത്തിലൂന്നി   ശക്തരാകുക

എന്ന പിഎന്.പണിക്കരുടെ സന്ദേശം  ഉയര്ത്തിപ്പിടിച്ചുകൊണ്ട് സ്കൂളില്  വായനാവാരപ്രവര്ത്തനങ്ങള് ആരംഭിച്ചു.19മുതല്26വരെ ക്ളാസ്സ് തലത്തില് വൈവിദ്ധ്യമാര്ന്ന മത്സരങ്ങള്  സംഘടിപ്പിച്ചു.ചിത്രംവര,കയ്യെഴുത്ത്,കേട്ടെഴുത്ത്,വായനാമത്സരം,ജീവ

വചരിത്രക്കുറിപ്പ് തയ്യാറാക്കല്,വായനാക്വിസ്.വായിച്ച പുസ്തകങ്ങളുടെ പേരെഴുതല്,read&draw,describe the picture തുടങ്ങിയമത്സരങ്ങള്ക്കൊപ്പംഅസംബ്ളിയില് പുസ്തകവായന,എന്റെ വായനാമൂലയിലേക്ക്,ക്ളാസ്സില് ഒരുകഥ,പിറന്നാള് സമ്മാനം  പുസ്തകം,ലൈബ്രറിപുസ്തകവിതരണംവായനാക്കുറിപ്പ് തയ്യാറാക്കല്,മികച്ചവ പ്രദര്ശനം എന്നിവയും നടന്നു.മത്സരവിജയികളെ അനുമോദിച്ചു.

 

 .

ക്ളാസ്സ് പി.ടി.എ യോഗം

19ജൂണ് 
ഇന്ന് ഞങ്ങളുടെ  സ്കൂളിലെ  മുഴുവന് ക്ളാസ്സുകളിലും  ക്ളാസ്സ് പി.ടി.എ  നടന്നു.യോഗത്തില്  കുട്ടികള് നേടിയ മുന്നറിവുകളെക്കുറിച്ചുംആദ്യപാഠങ്ങളില്  ലഭിക്കേണ്ടശേഷികളെക്കുറിച്ചും
ചര്ച്ച ചെയ്തു.പഠനകാര്യങ്ങളില്  രക്ഷിതാക്കളുടെ  സഹായം  ഉറപ്പു വരുത്തി.മൂന്നാം ക്ളാസ്സില്ഒരുക്കം  പ്രീടെസ്ററിന്റെഅടിസ്ഥാനത്തിലായിരുന്നു ചര്ച്ച നടന്നത്.യോഗത്തില്അദ്ധ്യാപകറ്
പാഠപുസ്തകത്തിന്റെ  അഭാവം വരുത്തുന്നബുദ്ധിമുട്ടുകള് വ്യക്തമാക്കി.മുഴുവന്ക്ളാസ്സുകളിലുംആദ്യപാഠത്തിന്റെഫോട്ടോകോപ്പിഎടുത്ത്
കൊടുക്കാന്  ധാരണയായി.

LSS സ്കോളര്ഷിപ്പ്-2015

അഭിനന്ദനങ്ങള്........

LSSസ്കോളര്ഷിപ്പ്   നേടിയ    അക്ഷയ്അശോകിന്  അഭിനന്ദനങ്ങള്

Sunday, 7 June 2015

പരിസ്ഥിതി ദിനം-2015

പ്രകാശവര്ഷത്തെ  പ്രകാശപൂരിതമാക്കാന്  പരിസ്ഥിതിദിനത്തില് കീഴ്മാല എഎല്.പി.സ്കൂളില് വൈവിദ്ധ്യമാര്ന്ന പരിപാടികള്. രാവിലെ തന്നെ ബുള്ളറ്റിന്ബോറ്ഡില് പരിസ്ഥിതിദിനസന്ദേശവുംലോഗോയുംപ്രദര്ശിപ്പിച്ചിരുന്നു.അസംബ്ളിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംപരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുത്തു.മണ്ണേനമ്പിലേലയ്യാ എന്നുതുടങ്ങുന്ന ഇരുളരുടെ പാട്ട്എല്ലാവരുംചേര്ന്ന്ആലപിച്ചു.തുടര്ന്ന്തരിശായിക്കിടക്കുന്നതും,പാറപ്രദേശവുമായസ്കൂള്പറമ്പില് കുടുംബശ്രീപ്രവര്ത്തകരുടെയും,പി.ടി.എ.അംഗങ്ങളുടെയുംസഹകരണത്തോടെമണ്ണിട്ട് വൃക്ഷത്തൈകള് വെച്ചുപിടിപ്പിച്ചു.വാര്ഡ്മെമ്പര്ശ്രീ.എന്.ടി.ശ്യാമള സ്കൂള് ലീഡറ് അഭിനയ്ക്ക് വൃക്ഷത്തൈ നല്കിഉദ്ഘാടനം നിര്വ്വഹിച്ചു.കീഴ്മാല മൂരിക്കാനംക്ഷേത്രസ്ഥാനികന്ശ്രീ.കണ്ണന് വെളിച്ചപ്പാടനുംപരിപാടിയില്പങ്കാളിയായി.തുടര്ന്ന്ക്ളാസ്സുകളില്ഇലപ്രിന്റ്നി ര്മ്മാണം,കൊളാഷ്നിര്മ്മാണം,പരിസ്ഥിതി ഗാനാലാപനം പോസ്റ്ററ്പ്രദര്ശനം ഇവനടന്നു
.

Monday, 1 June 2015

പ്രവേശനോത്സവം-2015

2015ജൂണ്-1
അറിവിന്റെ അത്ഭുതലോകത്തേക്ക്             പിച്ചവയ്ക്കുന്ന         നവാഗതരെ വരവേല്ക്കാന്കീഴ്മാലഎ.എല്.പിസ് കൂളില ്വൈവിദ്ധ്യമാര്ന്നപരിപാടികള്.പുത്തനുടുപ്പുമണിഞ്ഞ്ആഹ്ളാദത്തോടെവിദ്യാലയാങ്കണത്തിലെത്തിയകുരുന്നുകളെചേച്ചിമാര്പൂത്താലമേന്തിസ്വീകരിച്ചു.
തുടര്ന്ന്നടന്നപ്രവേശനോത്സവറാലിയില്മുഴുവന്കുട്ടികളുംഅദ്ധ്യാപകരുംരക്ഷിതാക്കളുംഅണിനിരന്നു.റാലിക്കുശേഷംമുഴുവന്കുട്ടികളുംമണ്
ചെരാതില്അക്ഷരദീപംകൊളുത്തി.പി.ടി.എ.പ്രസിഡണ്ട്.ശ്രീ.പ്രിയേഷ്കുമാറിന്റെഅദ്ധ്യക്ഷതയില്ചേര്ന്നയോഗത്തില്സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നശ്രീ.പി.കൃഷ്ണന്മാസ്റ്റര്ക്ക്ആദരാഞ്ജലികള്അര്പ്പിച്ചു.ഹെഡ്മാസ്റ്ററ്ശ്രീ.കെ.പി.സുധാകരന്സ്വാഗതംപറഞ്ഞയോഗത്തിലവാര് ഡ്മെമ്പര്ശ്രീമതി. എന്.ടി.ശ്യാമളമധുരപലഹാരംവിതരണംചെയ്ത്പ്രവേശനോത്സവംഔപചാരികമായിഉദ്ഘാടനംചെയ്തുകീഴ്മാലനന്മപുരുഷസഹായസംഘംപ്രസിഡണ്ട്ശ്രീ.പവിത്രന്ആശംസകളര്പ്പിച്ച്സംസാരിച്ചു.നന്മപുരുഷസംഘത്തിന്റെനേതൃത്വത്തില്നവാഗതര്ക്ക്പഠനോപകരണങ്ങള്വിതരണംചെയ്തുചടങ്ങില്ശ്രീ.കൃഷ്ണനമ്പീശന്റെവകഒന്നാംതരത്തിലെകുട്ടികള്ക്ക്പഠനോപകരണങ്ങള് ..വിതരണംചെയ്തുമുഴുവന്കുട്ടികള്ക്കുംഅദ്ധ്യാപകരുടെവകനോട്ടുബുക്ക്ഉണ്ടായിരുന്നു.പി.ടി.എവകനവാഗതര്ക്ക്കുടനല്കി.മധുബാലകൃഷ്ണന്്ആലപിച്ചപുതിയൊരുപുലരിപിറന്നുഎന്നുതുടങ്ങുന്നഗാനംപാടി.പ്രവേശനോത്സവയോഗത്തില്്ശ്രീമതി.എന്.എംപുഷ്പലതനന്ദിപറഞ്ഞു.യോഗാവസാനംനടന്നപായസവിതരണംപരിപാടിമാധുര്യമൂറുന്നതാക്കി.തുടര്ന്ന്നവാഗതരുടെരക്ഷിതാക്കളുമായിസൌഹൃദസംഭാഷണംനടത്തി.യിരുന്നു..                                                                                                                                                                          
                                 
                                       
                                                     
                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                  
                                                                                                                                     ..                                                                                                                                                                                                                                                                                                                                                                                                          
                                                                                                                                                                                                                                                                                                  പരിപാടികള്                                                                                                                                       പുത്തനുടുപ്പുമണിഞ്ഞ്                                                                                                                                                                                                                                            ആഹ്ളാദത്തോടെ
ള്

Saturday, 30 May 2015

ضافة تسمية توضيحية

നാടോടുമ്പോള്നടുവേ                                                                                                                                                                                                                                      പുതിയഅദ്ധ്യയനവര്ഷത്തെവരവേല്ക്കുന്നതിനുമുന്നോടിയായികീഴ്മാലഎ.എല്.പി.സ്കൂള് സ്ഥാപിച്ചഫ്ളക്സ്ബോര്ഡ്  

 

....ആദരാഞ്ജലികള്.....
കീഴ്മാലഎ،،എല്.പി.സ്കൂള്ഹെ
ഡ്മാസ്റ്ററായിരുന്നശ്രീ.കൃഷ്ണന്മാസ്റ്റര്ക്ക്ആദരാഞ്ജലികള്......... ...   

                                                                                    
                                                                                      

Sunday, 29 March 2015

ഫോട്ടോയെടുപ്പ്

ഇന്ന് ഞങ്ങളെല്ലാം   വളരെ സന്തോഷത്തിലാണ്.കാര
ണം എല്ലാവര്ക്കും ക്ളാസ്സ് ഫോട്ടോ കിട്ടിയത്  ഇന്നാണ്.ഇനിയിത്  വീട്ടില് കൊണ്ടുപോയി  എല്ലാവരേയും കാണിക്കണം.ഫോട്ടോ കിട്ടുന്നതുവരെ  ഞങ്ങള്ക്ക് എന്തു  ടെന്ഷനായിരുന്നെന്നോ

സ്ക്വാഡ് വര്ക്ക്

2015 മാര്ച്ച്-19
     2015-16 അദ്ധ്യയന വര്ഷത്തെ ഒന്നാം  ക്ളാസ്സ്  പ്രവേശനവുമായി ബന്ധപ്പെട്ടുള്ള  സ്ക്വാഡ്  വര്ക്ക് ആരംഭിച്ചു.തട്ടകപ്രദേശമായ  കൊല്ലമ്പാറയിലേക്കാണ്  ആദ്യദിവസം പോയത്.അദ്ധ്യാപകരോടൊപ്പംപി.ടി,എ അംഗമായ  ശ്രീമതി .സുജിതയും  ബാലകൃഷ്ണേട്ടനും  കൂടെയുണ്ടായിരുന്നു..
           രണ്ടാം ദിവസം  പയ്യംകുളം ഭാഗത്തേക്കാണ്  പോയത്.ശ്രീമതി പാത്തുമ്മ,മുന് പി.ടി.എ. അംഗം  അജിതാസുകേഷ്  എന്നിവരാണ്  ഇന്ന്  കൂടെയു
ണ്ടായിരുന്നത്.നാന്തിയടുക്കം  ഭാഗത്തെ  സ്  ക്വാഡ്  വര്ക്കില്പി.ടി.എ.അംഗങ്ങളായശാലിനി.ടി.പി,ബീനാഷാജു,സുപ്രഭ.കെ.എംഎന്നിവരായിരുന്നു  ഉായിരുന്നു  ഉണ്ടായിരുന്നത്.

Saturday, 28 March 2015

ഖനനവിരുദ്ധ സമരത്തിന് ഐക്യദാര്ഢ്യവുമായി വിദ്യാര്ത്ഥികളും

തലയടുക്കത്തെ കെ.സി.സി.പി.എല്.ഖനനത്തിനെതിരെ   സമരസമിതി  നടത്തുന്ന പ്രക്ഷോഭത്തിന്  പിന്തുണയുമായി  കീഴ്മാല  എ.എല്.പി.സ്കൂള്  കുട്ടികളും,രക്ഷിതാക്കളും  സമരപ്പന്തലിലെത്തി.സമരത്തിന്റെ  39 -ാംദിവസമായ  മാര്ച്ച്-9നാണ്  പ്ളക്കാര്ഡുകളുമേന്തി  കുരുന്നുകള്   സമരപ്പന്തലിലെത്തിയത്.