സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Tuesday, 25 August 2015

വിജ്ഞാനോത്സവ വിജയികള്ക്ക് അഭിനന്ദനങ്ങള്...

പഞ്ചായത്ത് തല വിജ്ഞാനോത്സവം
8.8.15ന്  പരപ്പ ഹയര്സെക്കണ്ടറി സ്കൂളില്  വെച്ച് നടന്ന പഞ്ചായത്ത്തല  വിജ്ഞാനോത്സവത്തില്   അഭിന.കെ,അശ്വതി.പി  എന്നിവര്ജേതാക്കളായി.വിജയികള്ക്ക്  അഭിനന്ദനങ്ങള്....

Sunday, 16 August 2015

സ്വാതന്ത്ര്യദിനം-2015

സ്വാതന്ത്ര്യം  തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം  മാനികള്ക്ക്
മൃതിയേക്കാള്  ഭയാനകം
           വിദേശീയാധിപത്യത്തിനു  കീഴിലായിരുന്ന  നമ്മുടെ  നാടിനെ സ്വാതന്ത്ര്യത്തിന്റെ  പൊന് വെളിച്ചത്തിലേക്ക്  കൈപിടിച്ചുയര്ത്തിയ  ധീരദേശാഭിമാനികളെ  അനുസ്മരിച്ചുകൊണ്ട് 69-ാം     സ്വാതന്ത്ര്യദിനംവൈവിദ്ധ്യമാര്ന്ന  പരിപാടികളോടെആചരിച്ചു.ആഗസ്ത്-ആദ്യവാരംതന്നെ  ക്ളാസ്സ്  അടിസ്ഥാനത്തില്  ദേശഭക്തിഗാനാലാപന പരിശീലനം  ആരംഭിച്ചു.സി.ഡി പ്രദര്ശനം,ദേശീയപതാകനിര്മ്മാണം,ദേശീയനേതാക്കളെ  അനുസ്മരിക്കല്,സ്വാതന്ത്ര്യദിനക്വിസ് തുടങ്ങിയപരിപാടികള്  നടന്നു
 ആഗസ്ത് 14നു തന്നെ  പി.ടി.എ നേതൃത്വത്തില്  സ്കൂളും  പരിസരവും  ശുചീകരിക്കുകയും,അലങ്കരിക്കുകയും  ചെയ്തു.9.30ന്ചേര്ന്ന  അസംബ്ളിയില്പതാക വന്ദനം നടത്തി.തുടര്ന്ന്  നടന്ന്  സ്വാതന്ത്ര്യദിനറാലിയില്  കുട്ടികള്ക്കും  അദ്ധ്യാപകര്ക്കുമൊപ്പം  രക്ഷിതാക്കളും,നാട്ടുകാരും  പൂര്വ്വവിദ്യാര്ത്ഥികളും അണിനിരന്നു.  തുടര്ന്ന്  പി.ടി.എ.പ്രസിഡണ്ടിന്റെ  അദ്ധ്യക്ഷതയില്ചേര്ന്ന  യോഗത്തില്ഹെഡ്മാസ്ററര്  സ്വാഗതം  പറഞ്ഞു.വാര്ഡ്മെമ്പര്  ശ്രീമതി.എന്.ടി.ശ്യാമള ഔപചാരികഉദ്ഘാടനം  നിര്വ്വഹിച്ചു,പി.ടി.എ അംഗങ്ങളായ റെജി.കെ.വി.,മനോഹരന്  എന്നിവരുടെഗാനാലാപനവും, പുഴയോരം  പുരുഷസംഘത്തിന്റെയുംപൂര്വ്വവിദ്യാര്ത്ഥികളുടെയും നേതൃത്വത്തില്നടന്നമധുരവിതരണവും  പരിപാടിയെ  മാധുര്യമൂറുന്നതാക്കി.
എം.പി.ടിഎ  വൈസ്പ്രസിഡണ്ട്  പുഷ്പലത,രാഹുല്,സനുരാജ്,സുകുമാരന്എന്നിവര്  ആശംസകളര്പ്പിച്ച്  സംസാരിച്ചു.എന്.എം.പുഷ്പലത നന്ദി പറഞ്ഞു. തുടര്ന്ന് ദേശഭക്തിഗാനാലാപന മത്സരവുംസ്വാതന്ത്ര്യത്തിന്  സുദിനമിന്നാനന്ദത്തിന് ദിനമിന്ന്  എന്നുതുടങ്ങുന്ന  ദേശഭക്തി ഗാനത്തി്ന്റെ  വഞ്ചിപ്പാട്ടും  അരങ്ങേറി.

Sunday, 9 August 2015

വിജ്ഞാനോത്സവം-2015

ജൂലൈ21
സ്കൂള്തല  വിജ്ഞാനോത്സവം  ഇന്ന്  ഉച്ചയ്ക്ക്  2 മണിക്ക് സ്കൂളില്  വെച്ച് നടന്നു.അഭിന.കെ  വൈഗ  വി  അഭിജിത്ത്.ടി.കെ  അര്ച്ചന.വി.വി  അശ്വതി.പി  ദേവനന്ദ.കെ.എം   എന്നിവര്  പഞ്ചായത്ത്തല  മത്സരത്തിന്  യോഗ്യതനേടി.

ചാന്ദ്രദിനം


ജൂലൈ21
ചാന്ദ്രദിനംവൈവിദ്ധ്യമാര്ന്ന  പരിപാടികളോടെ  ആചരിച്ചു.മനുഷ്യന് ചന്ദ്രനില്  ആദ്യം  കാല് കുത്തിയതിന്റെ  ഓര്മ്മ  പുതുക്കുകയും മാനത്തമ്പിളിയമ്മാവാ  കള്ളച്ചിരിയതു  മതിയാക്കൂ  എന്ന  ഗാനം ആലപിക്കുകയും ചെയ്തു.ബുള്ളറ്റിന്  ബോര്ഡില്  വാര്ത്തകളും ചിത്രങ്ങളും പതിക്കുകയും  അമ്പിളി മാമനോടൊപ്പംഫോട്ടോയ്ക്ക്  പോസ് ചെയ്യുകയുംചെയ്തു.

ആദരാഞ്ജലികള്....

Sunday, 2 August 2015

ജനസംഖ്യാദിനം

ജൂലൈ11
ജനസംഖ്യാദിനത്തില്  ബുള്ളറ്റിന് ബോര്ഡില്  വാര്ത്തകളും  ചിത്രങ്ങളും പതിക്കുകയും,കാലനില്ലാത്തകാലം  കവിതാലാപനം ജനസംഖ്യാക്വിസ്എന്നിവ നടത്തുകയും  ചെയ്തു.