സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

സ്കൂള്‍ ചരിത്രം

 AL.P.S.KEEZHMALA

KOLLAMPARA
NILESWER
04672235161

HEADMASTER
Sri.K.P.SUDHAKARAN

TEACHERS

N.M. PUSHPALATHA..

K.V.RAJANI

K.VALSALA


ചരിത്രം


.എല്‍.പി.സ് കൂള്‍ കീഴ്‌മാല കാസറഗോഡ് ജില്ല
ചിറ്റാരിക്കല്‍ ഉപജില്ല
കിഴക്കന്‍ മലയോരമേഖലയായ ചിറ്റാരിക്കല്‍ ഉപജില്ലയിലെ കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലെ ഏകസരസ്വതീക്ഷേത്രം.1952ല്‍ കീഴ്‌മാലയില്‍ സ്ഥാപിതമായ ഈ വിദ്യാലയം 2002ല്‍ യാത്രാസൗകര്യാര്‍ത്ഥം കൊല്ലമ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കുടിപ്പള്ളിക്കൂടമായി ശ്രീ.വി.കെ.കേളുനായരുടെയും മരുമകന്‍ കമ്മാരന്‍നായരുടെയും നേതൃത്വത്തില്‍ സ്ഥാപിതമായ ഇതിന്റെ ചരിത്രം കേവലം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. കരിന്തളം,കയനി,ചിമ്മത്തോട്, വാളൂര്‍,തോളേനി,വേട്രാഡി,പയ്യംകുളം,കിളിയളം,ഉള്‍പ്പെടെയുള്ള വലിയ പ്രദേശത്തെ ജനസമൂഹം ഈ വിദ്യാലയത്തോട് കടപ്പെട്ടിരിക്കുന്നു.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ തെക്കേ അറ്റത്തുളള അവികസിതവും പിന്നോക്കം നില്‍ക്കുന്നതുമായ കീഴ്‌മാല എന്ന പ്രദേശത്ത് സ്ഥിതിചെയ്തിരുന്ന ഈ വിദ്യാലയത്തിന് തെക്ക് കിഴക്ക് ഭാഗത്ത് കൂടിയാണ് തേജസ്വിനിപുഴ ഒഴുകിയിരുന്നത്.സ്കൂളിന് വടക്ക്ഭാഗത്ത് ചെങ്കുത്തായ കുന്നും,പുഴയ്ക്ക് പാലമോ കടത്തോ ഇല്ലാത്തതും സ്കൂള്‍ തട്ടകപ്രദേശങ്ങളില്‍ നിന്ന് കുട്ടികള്‍ സുഗമമായി എത്തിച്ചേരുന്നതിന് തടസ്സം നിന്നിരുന്നു.ഇതേ കാരണം കൊണ്ടുതന്നെ സമീപവാസികള്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് താമസം
മാറ്റിയതും സ്കൂളിലെ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമായി.ഈഅവസരത്തിലാണ് കൂടുതല്‍ സൗകര്യപ്രദമായ കൊല്ലമ്പാറയിലേക്ക് സ്‌കൂള്‍ മാറ്റി സ്ഥാപിച്ചത് .
2012ഏപ്രിലില്‍ 60-ം വാര്‍ഷികം ആഘോഷിച്ച ഈ വിദ്യാലയം പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.


No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....