സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Tuesday 23 September 2014

ബ്ളോഗ് ഉദ്ഘാടനം

ഓണത്തിരക്കിനിടയില്‍ ബ്ളോഗ് ഉദ്ഘാടനവും

ഞങ്ങളുടെ സ്കൂള്‍ ബ്ളോഗിന്റെ ഔപചാരിക ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍വാര്‍ഡ് മെമ്പര്‍ ശ്രീമതി എന്‍.ടി.ശ്യാമള നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.പി.സുധാകരന്‍ സ്വാഗതവും ശ്രീമതി എന്‍.എം.പുഷ്പലത നന്ദിയും പറഞ്ഞു.ശ്രീമതി.കെ.വത്സല ബ്ളോഗ് പരിചയപ്പെടുത്തി.

സാക്ഷരം-ഉണര്‍ത്തു ക്യാമ്പ്                                        


സാക്ഷരം-ചില ക്യാമ്പ് ദൃശ്യങ്ങള്‍

സാക്ഷരംപദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്കായുള്ള  സര്‍ഗ്ഗാത്മക ക്യാമ്പ് സെപ്തംബര്‍-12 വെള്ളിയാഴ്ച സ്കൂളില്‍ വെച്ച് നടന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.കെ പി.സുധാകരന്‍ ഉദ്ഘാടനംചെയ്ത ക്യാമ്പില്‍ ശ്രീമതി എന്‍.എം.പുഷ്പലത,കെ.വി.രജനി,കെ .വത്സല എന്നിവര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്തു.അവധിക്കാലത്തു നടന്ന പരിശീലനമായതു കണ്ട് തന്നെ അല്പം മടിയോടുകൂടി ക്ളാസ്സിലെത്തിയ കുട്ടികളെ ആലസ്യമകറ്റി ഉണര്‍ത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഈക്യാമ്പിലൂടെ സാധിച്ചു.

Saturday 20 September 2014

ഓണാഘോഷം-2014

മലയാളത്തിന്റെ മധുരോത്സവം 

സെപ്തംബര്‍-5‍‍‍‍ ‍‍‍‍‍‍‍‍‍‍‍‍‍ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു.പരീക്ഷാത്തിരക്കുകളില്‍ നിന്ന് മാറി നിന്നു് ആഘോഷിക്കാനുള്ളദിവസം.​ഐശ്വര്യത്തിന്റേയും,സമൃദ്ധിയുടേയും പ്രതീകമായ ഓണാഘോഷത്തോടോപ്പംഅദ്ധ്യാപകദിനവും‍‍ഞങ്ങളുടേ സ്കൂളിന്റെ ബ്ളോഗ് ഉദ്ഘാടനവും അന്നായിരുന്നു.

അദ്ധ്യാപകരുടേ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ പറമ്പുകളില്‍നിന്നും,തോട്ടങ്ങളില്‍നിന്നും ശേഖരിച്ചഹനുമാന്‍ കിരീടം,കാക്കപ്പൂ,ചെക്കിപ്പൂ,മല്ലിക,ജമന്തി,തുമ്പപ്പൂ,ചെമ്പരത്തിതുടങ്ങിയ നാടന്‍പൂക്കളുപയോഗിച്ചാണ് നാലു ഗ്രൂപ്പുകളിലായി ഞങ്ങള്‍ പൂക്കളം തീര്‍ത്തത്

                          ചില ഓണക്കാഴ്ചകളിലൂടെ

       

കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളില്‍നിന്നും ആവേശംഉള്‍ക്കണ്ട് ഓന്നാം ക്ളാസ്സിലെ യദുവിന്റെ അമ്മൂമ്മ കുഞ്ഞിപ്പെണ്ണ് ചേച്ചി റായ് റായ് എന്നുതുടങ്ങുന്ന നാടന്‍പാട്ട് അവതരിപ്പിക്കുന്നു

Add caption
നിലത്ത് ചമ്രം പടിഞ്ഞിരുന്ന്,തൂശനിലയില്‍ തുമ്പപ്പൂ ചോറ് വിളമ്പി സാമ്പാറും,അവിയലും,പച്ചടിയുംകൂട്ടുകറിയും,ഓലനുംഅച്ചാറുംപപ്പടവും കൂട്ടിയോരൂണ്.കൂട്ടത്തില്‍ശര്ക്കര ഉപ്പെരിയും, പ്രഥമനും.ഓണസദ്യക്കിനിയെന്തു വേണം


Saturday 6 September 2014

അദ്ധ്യാപകദിനാഘോഷം

വായനാ പരിപോഷണത്തിന് സന്നദ്ധ സംഘടനയും.ജനശ്രീ പുരുഷസംഘത്തിന്റെ  പിറന്നാള്‍സമ്മാനം ഹെഡ്മാസ്റ്ററും സ്കൂള്‍ ലീഡറും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
   


















 പിറന്നാള്‍ സമ്മാനമായി പുസ്തകങ്ങള്‍


സെപ്തംബര്‍-5ന്  അതുല്‍ സുധാകരന്‍ തന്റെ പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നു

ജനശ്രീ  പുരുഷസംഘം കീഴ് മാലയുടെ രണ്ടാം പിറന്നാളിന് സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് .ശ്രീ.കെ.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്യുന്നു.

അദ്ധ്യാപകദിനാഘോഷം 

വിദ്യാഭ്യാസവിചക്ഷണനും,ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നഡോക്ടര്‍.എസ്.രാധാകൃഷ്ണന്റെജന്മദിനം സെപ്തംബര്‍5ന് സമുചിതമായി ആഘോഷിച്ചു

 

ഗുരുവിന് സ്നേഹപൂര്‍വ്വം

Add caption