സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Saturday 2 August 2014

പരിസ്ഥിതി ദിനം-2014


      ജൂണ്‍5 ലോകപരിസ്ഥിതി ദിനം സ്കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂള്‍ ശുചീകരിക്കുകയും പരിസരപ്രദേശത്തുളള കുടുംബശ്രീ  അംഗങ്ങളുടെ സഹായത്തോടെ സ്കൂള്‍പരിസരത്ത് സാദ്ധ്യമായിടങ്ങളിലെല്ലാം മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും  ചെയ്തു.  അസംബ്ളിയില്‍ ഹെഡ്‌മാസ്ററര്‍ ബോധവത്ക്കരണം നടത്തുകയും ചെയ്തു.പുഷ്പലതടീച്ചര്‍  മണ്ണേ നമ്പി എന്നു തുടങ്ങുന്ന ഇരുളരുടെ  ഗാനം ആലപിക്കുകയും  മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും  പരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുക്കുകയും ചെയ്തു.
             ശബ്ദം ഉയര്‍ത്തുക കടല്‍ നിരപ്പ് ഉയരാതിരിക്കാന്‍   എന്ന    മുദ്രാവാക്യത്തോടെ  ക്ലാസ്സുകളില്‍ ഇലപ്രിന്റ് വരയ്ക്കല്‍,പരിസ്ഥിതിഗാനാലാപനം,ചിത്രം വര,പരിസ്ഥിതിദിനക്വിസ് തുടങ്ങി  വൈവിദ്ധ്യമാര്‍ന്ന  പരിപാടികള്‍ നടന്നു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും  വൃക്ഷത്തൈകള്‍ വിതരണം  ചെയ്തു.

1 comment:

  1. ബ്ലോഗ് നന്നാവുന്നുണ്ട്. സാക്ഷരം ഉദ്ഘാടന വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുമല്ലോ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....