സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്ക്ക്
മൃതിയേക്കാള് ഭയാനകംവിദേശീയാധിപത്യത്തിനു കീഴിലായിരുന്ന നമ്മുടെ നാടിനെ സ്വാതന്ത്ര്യത്തിന്റെ പൊന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്ത്തിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ട് 69-ാം സ്വാതന്ത്ര്യദിനംവൈവിദ്ധ്യമാര്ന്ന പരിപാടികളോടെആചരിച്ചു.ആഗസ്ത്-ആദ്യവാരംതന്നെ ക്ളാസ്സ് അടിസ്ഥാനത്തില് ദേശഭക്തിഗാനാലാപന പരിശീലനം ആരംഭിച്ചു.സി.ഡി പ്രദര്ശനം,ദേശീയപതാകനിര്മ്മാണം,ദേശീയനേതാക്കളെ അനുസ്മരിക്കല്,സ്വാതന്ത്ര്യദിനക്വിസ് തുടങ്ങിയപരിപാടികള് നടന്നു
ആഗസ്ത് 14നു തന്നെ പി.ടി.എ നേതൃത്വത്തില് സ്കൂളും പരിസരവും ശുചീകരിക്കുകയും,അലങ്കരിക്കുകയും ചെയ്തു.9.30ന്ചേര്ന്ന അസംബ്ളിയില്പതാക വന്ദനം നടത്തി.തുടര്ന്ന് നടന്ന് സ്വാതന്ത്ര്യദിനറാലിയില് കുട്ടികള്ക്കും അദ്ധ്യാപകര്ക്കുമൊപ്പം രക്ഷിതാക്കളും,നാട്ടുകാരും പൂര്വ്വവിദ്യാര്ത്ഥികളും അണിനിരന്നു. തുടര്ന്ന് പി.ടി.എ.പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്ചേര്ന്ന യോഗത്തില്ഹെഡ്മാസ്ററര് സ്വാഗതം പറഞ്ഞു.വാര്ഡ്മെമ്പര് ശ്രീമതി.എന്.ടി.ശ്യാമള ഔപചാരികഉദ്ഘാടനം നിര്വ്വഹിച്ചു,പി.ടി.എ അംഗങ്ങളായ റെജി.കെ.വി.,മനോഹരന് എന്നിവരുടെഗാനാലാപനവും, പുഴയോരം പുരുഷസംഘത്തിന്റെയുംപൂര്വ്വവിദ്യാര്ത്ഥികളുടെയും നേതൃത്വത്തില്നടന്നമധുരവിതരണവും പരിപാടിയെ മാധുര്യമൂറുന്നതാക്കി.
എം.പി.ടിഎ വൈസ്പ്രസിഡണ്ട് പുഷ്പലത,രാഹുല്,സനുരാജ്,സുകുമാരന്എന്നിവര് ആശംസകളര്പ്പിച്ച് സംസാരിച്ചു.എന്.എം.പുഷ്പലത നന്ദി പറഞ്ഞു. തുടര്ന്ന് ദേശഭക്തിഗാനാലാപന മത്സരവുംസ്വാതന്ത്ര്യത്തിന് സുദിനമിന്നാനന്ദത്തിന് ദിനമിന്ന് എന്നുതുടങ്ങുന്ന ദേശഭക്തി ഗാനത്തി്ന്റെ വഞ്ചിപ്പാട്ടും അരങ്ങേറി.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....