ദേശഭക്തി ഗാന മത്സരത്തില്‍ നിന്ന്
പോരാട്ടസ്മരണകളിലൂടെ
നൂററാണ്ടു് നീണ്ട സമരപരമ്പരകളിലൂടെ നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ യെടുത്തുകണ്ട് സ്കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.68-ംസ്വാതന്ത്ര്യദിനത്തലേന്നുതന്നെ പി.ടി.ഏ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തു.രാവിലെ 9മണിക്ക് തന്നെ ഹെഡ്മാസ്റ്റര്‍ പതാകഉയര്‍ത്തി. പതാകവന്ദനത്തിനു ശേഷം നടന്ന റാലിയില്‍മുഴുവന്‍ കുട്ടികളും,അദ്ധ്യാപകരും,രക്ഷിതാക്കളും അണിനിരന്നു.റാലിയെ സ്വീകരിച്ചുകണ്ട് കാരുണ്യം പുരുഷസംഘം ലഡു വിതരണം ചെയ്തു.സ്വാതന്ത്ര്യദിനാഘോഷം പി.ടി.എ പ്രസിഡണ്ട്ശ്രീ പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ബഹു.കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.വിവിധ ഭാഷകളീലുള്ള ദേശഭക്തിഗാനാലാപനമത്സരത്തിനു ശേഷം മുഴുവന്‍കുട്ടികളും ചേര്‍ന്ന് ഓടി വിളയാട് പാപ്പാ...എന്നഗാനത്തിന് ചുവടു വെച്ചു.വാര്‍ഡ് മെമ്പര്‍ശ്രീമതി എന്‍.ടി.ശ്യാമള മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എ വക സമ്മാനമായിലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന അമ്മമാരുടെ ക്വിസ്സ്മത്സരത്തില്‍ ഉഷഅശോകന്‍,സുജിത ടീംന്നാമതായി.ആറാംവര്‍ഷവും പായസവിതരണം നടത്തിയ ജനശ്രീ കീഴ്‍മാല യൂനിറ്റും,സ്കൂളിലേക്ക് ട്യൂബുകള്‍ സംഭാവന നല്‍കിയ കാരുണ്യം പുരുഷസംഘവും പരിപാടിയെ മ ാധുര്യമൂറുന്നതാക്കി. പതാക നിര്‍മ്മാണത്തില്‍ നിന്ന്ഓടിവിളയാട് പാപ്പാ എന്ന ഗാനത്തിന്റെ ഡിസ്പ്ളേ |
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....