സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday 29 July 2018

പരിസ്ഥിതി ദിനം2018

ജൂണ്-5
   മനുഷ്യനെ പ്രകൃതിയുമായി കൂട്ടിച്ചേര്ക്കാന് വീണ്ടുമൊരു പരിസ്ഥിതിദിനം.പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൈവിദ്ധ്യമാര്ന്നപ്രവര്ത്തനങ്ങളാണ് സ്കൂളില് നടന്നത്.പി.ടി.എ.നേതൃത്വത്തില് സ്കൂളും പരിസരവും ശുചീകരിച്ചു.അസംബ്ളിയില് പരിസ്ഥിതി സംരക്ഷണപ്രതിജ്ഞ എടുത്തു.ബുള്ളറ്റിന് ബോര്ഡില് വാര്ത്തകളും,ചിത്രങ്ങളും പതിച്ചുപി.ടി.എ പ്രസിഡണ്ട്.സ്കൂള് പറമ്പില് വൃക്ഷത്തൈ[പ്ളാവ്] നട്ട് പരിസ്ഥിതിദിനപ്രവര്ത്തനങ്ങള് ഉദ്ഘാടനം ചെയ്തു.പി.ടി.എ സഹകരണത്തോടെ ചെമ്പരത്തി കൊണ്ടൊരു ജൈവവേലി പദ്ധതിക്ക് തുടക്കം കുറിച്ചുതൊഴിലുറപ്പ് തൊഴിലാളികളുടെസഹകരണത്തോടെ സ്കൂള്പറമ്പില് വൃക്ഷത്തൈകള് വെച്ചു പിടിപ്പിച്ചു. .മുഴുവന് കുട്ടികള്ക്കും വീട്ടുപറമ്പില് നടാന് വൃക്ഷത്തൈ നല്കി.ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് മുന്നോടിയായി പൂന്തോട്ടനിര്മ്മാണത്തിന് തുടക്കം കുറിച്ചു.മുഴുവന് കുട്ടികള്ക്കും പച്ചക്കറി വിത്തുകള് വിതരണം ചെയ്തു.ക്ളാസ്സുകളില് ക്വിസ്മത്സരം,കൊളാഷ്നിര്മ്മാണംപരിസ്ഥിതി ഗാനാലാപനം,പോസ്ററര് രചന എന്നിവ നടന്നു.,







പ്രവേശനോത്സവം-2018

ജൂണ് -1                                           കീഴ്മാല ഏ.എല്.പി.സ്കൂളില് പ്രവേശനോത്സവം വൈവിദ്ധ്യമാര്ന്ന  പരിപാടികളോടെ നടന്നു.മെയ്-31നു തന്നെ സ്കൂളും പരിസരവും പി.ടി.എ നേതൃത്വത്തില് ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.കിരീടമണിഞ്ഞ നവാഗതരെമറ്റു കുട്ടികള് പൂത്താലവും,ബലൂണുമേന്തി സ്വീകരിച്ചു.തുടര്ന്ന് നടന്ന പ്രവേശനോത്സവറാലിയില് കുട്ടികളോടൊപ്പം വാര്ഡ്മെമ്പറും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. കുട്ടികള്ക്ക് മധുരപലഹാരം വിതരണം ചെയ്തു  മുഴുവന്  കുട്ടികളും  മണ്ചെരാതില് അക്ഷരദീപം കൊളുത്തി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ബാബു.കെ.എസ്.ന്റെഅദ്ധ്യക്ഷതയില് ചേര്ന്ന പ്രവേശനോത്സവയോഗം വാര്ഡ്മെമ്പര് ശ്രീ.പി.ചന്ദ്രന് ഉദ്ഘാടനം ചെയ്തുഹെഡ്മാസ്ററര് സ്വാഗതം പറഞ്ഞു.വയര്മെന് അസോസിയേഷന് ചോയ്യംകോട്,നന്മപുരുഷസംഘം കീഴ്മാല എന്നിവരും,സ്കൂള്സ്ററാഫുംമുഴുവന് കുട്ടികള്ക്കും പഠനോപകരണങ്ങള് വിതരണംചെയ്തു.തുടര്ന്ന് നടന്ന പായസവിതരണംപരിപാടിയെ മധുരതരമാക്കി.