സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

വിദ്യാലയവാര്‍ത്തകള്‍



പ്രവേശനോത്സവം-2014

അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ കീഴ് മാല എ.എല്‍.പി.സ്കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.ജൂണ്‍1നുതന്നെ പി.ടി.എയുടെ നേതൃത്വത്തില്‍ സ്കൂള്‍ ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തു.ജൂണ്‍ 2 ന് അദ്ധ്യാപകരും,രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും അണിനിരന്ന പ്രവേശനോത്സവത്തില്‍ നവാഗതരെ മുതിര്‍ന്ന കുട്ടികള്‍ പൂത്താലമേന്തി സ്വീകരിച്ചു.തുടര്‍ന്ന് മുഴുവന്‍ കുട്ടികളും മണ്‍ചെരാതില്‍ അക്ഷരദീപം കൊളുത്തി സ്കൂളിലേക്ക് കയറി.തുടര്‍ന്ന് പി.ടി..പ്രസിഡണ്ട് ശ്രീ.പ്രിയേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവേശനോത്സവയോഗം വാര്‍ഡ് മെമ്പര്‍ ശ്രീമതി.എന്‍.ടി.ശ്യാമള മധുരപലഹാരവും,പാഠപുസ്തകവും വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.കെ.സി.സി.പി.എല്‍.കരിന്തളം യൂനിററിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ ശ്രീ.അശോക് കുമാര്‍ കുടയും,ബാഗും വിതരണം ചെയ്തു.നന്‍മ പുരുഷ സ്വയംസഹായ സംഘം കീ‌ഴ്‌മാലയുടെ വകയായുളള സ്ലേററും,പുസ്തകവും സംഘം സെക്രട്ടറി ശ്രീ.സുനില്‍കുമാര്‍ നവാഗതര്‍ക്ക് കൈമാറി.കെ.സി. സി.പി എല്‍.മാനേജര്‍ ശ്രീ.ആനക്കൈ ബാലകൃഷ്ണന്‍,മദര്‍പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ദേവി.വി.സി.,ശ്രീ.കമലാസനന്‍ മാസ്ററര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു .സ്ററാഫ് സെക്രട്ടറി.ശ്രീമതി.എന്‍.എം.പുഷ്പലത നന്ദി പറഞ്ഞു.പി.ടി..യുടെ നേതൃത്വത്തിലുളള പായസവിതരണം പരിപാടിയെ മധുരതരമാക്കി.





പരിസ്ഥിതി ദിനം-2014

      ജൂണ്‍5 ലോകപരിസ്ഥിതി ദിനം സ്കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂള്‍ ശുചീകരിക്കുകയും പരിസരപ്രദേശത്തുളള കുടുംബശ്രീ  അംഗങ്ങളുടെ സഹായത്തോടെ സ്കൂള്‍പരിസരത്ത് സാദ്ധ്യമായിടങ്ങളിലെല്ലാം മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും  ചെയ്തു.  അസംബ്ളിയില്‍ ഹെഡ്‌മാസ്ററര്‍ ബോധവത്ക്കരണം നടത്തുകയും ചെയ്തു.പുഷ്പലതടീച്ചര്‍  മണ്ണേ നമ്പി എന്നു തുടങ്ങുന്ന ഇരുളരുടെ  ഗാനം ആലപിക്കുകയും  മുഴുവന്‍ കുട്ടികളും ,അദ്ധ്യാപകരും  പരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുക്കുകയും ചെയ്തു.
        ശബ്ദം ഉയര്‍ത്തുക കടല്‍ നിരപ്പ് ഉയരാതിരിക്കാന്‍   എന്ന മുദ്രാവാക്യത്തോടെ  ക്ലാസ്സുകളില്‍ ഇലപ്രിന്റ്  വരയ്ക്കല്‍,പരിസ്ഥിതിഗാനാലാപനം,ചിത്രം വര,പരിസ്ഥിതിദിനക്വിസ് തുടങ്ങി  വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ നടന്നു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും  വൃക്ഷത്തൈകള്‍ വിതരണംചെയ്തു.ഈ പദ്ധതിയുടെഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ ‍ശ്രീമതി എന്‍ ടി. ശ്യാമള
സ്കൂള്‍ ലീഡര്‍ അക്ഷയ് അശോകിന് വൃക്ഷത്തൈ നല്‍കി നിര്‍വ്വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടരി,കുടുംബശ്രീ അംഗങ്ങള്‍,പിടി.എ.പ്രസിഡണ്ട് എന്നിവര്‍  പങ്കെടുത്തു.ഇതിന്റെ ഭാഗമായി  ബുള്ളറ്റിന്‍ ബോര്‍ഡില്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും,വാര്‍ത്തകളും പതിക്കുകയും അവ പ്രദര്‍ശിപ്പിക്കുകയുംചെയ്തു.ക്വിസ് മത്സരത്തില്‍ വിജയികളായ  ശ്രേയാരാജന്‍,അക്ഷയ്  എ

ജിംഗിള് ബെല്സ്   ജിംഗിള്ബെല്സ്

1 comment:

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....