സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday 29 March 2015

ഫോട്ടോയെടുപ്പ്

ഇന്ന് ഞങ്ങളെല്ലാം   വളരെ സന്തോഷത്തിലാണ്.കാര
ണം എല്ലാവര്ക്കും ക്ളാസ്സ് ഫോട്ടോ കിട്ടിയത്  ഇന്നാണ്.ഇനിയിത്  വീട്ടില് കൊണ്ടുപോയി  എല്ലാവരേയും കാണിക്കണം.ഫോട്ടോ കിട്ടുന്നതുവരെ  ഞങ്ങള്ക്ക് എന്തു  ടെന്ഷനായിരുന്നെന്നോ

സ്ക്വാഡ് വര്ക്ക്

2015 മാര്ച്ച്-19
     2015-16 അദ്ധ്യയന വര്ഷത്തെ ഒന്നാം  ക്ളാസ്സ്  പ്രവേശനവുമായി ബന്ധപ്പെട്ടുള്ള  സ്ക്വാഡ്  വര്ക്ക് ആരംഭിച്ചു.തട്ടകപ്രദേശമായ  കൊല്ലമ്പാറയിലേക്കാണ്  ആദ്യദിവസം പോയത്.അദ്ധ്യാപകരോടൊപ്പംപി.ടി,എ അംഗമായ  ശ്രീമതി .സുജിതയും  ബാലകൃഷ്ണേട്ടനും  കൂടെയുണ്ടായിരുന്നു..
           രണ്ടാം ദിവസം  പയ്യംകുളം ഭാഗത്തേക്കാണ്  പോയത്.ശ്രീമതി പാത്തുമ്മ,മുന് പി.ടി.എ. അംഗം  അജിതാസുകേഷ്  എന്നിവരാണ്  ഇന്ന്  കൂടെയു
ണ്ടായിരുന്നത്.നാന്തിയടുക്കം  ഭാഗത്തെ  സ്  ക്വാഡ്  വര്ക്കില്പി.ടി.എ.അംഗങ്ങളായശാലിനി.ടി.പി,ബീനാഷാജു,സുപ്രഭ.കെ.എംഎന്നിവരായിരുന്നു  ഉായിരുന്നു  ഉണ്ടായിരുന്നത്.

Saturday 28 March 2015

ഖനനവിരുദ്ധ സമരത്തിന് ഐക്യദാര്ഢ്യവുമായി വിദ്യാര്ത്ഥികളും

തലയടുക്കത്തെ കെ.സി.സി.പി.എല്.ഖനനത്തിനെതിരെ   സമരസമിതി  നടത്തുന്ന പ്രക്ഷോഭത്തിന്  പിന്തുണയുമായി  കീഴ്മാല  എ.എല്.പി.സ്കൂള്  കുട്ടികളും,രക്ഷിതാക്കളും  സമരപ്പന്തലിലെത്തി.സമരത്തിന്റെ  39 -ാംദിവസമായ  മാര്ച്ച്-9നാണ്  പ്ളക്കാര്ഡുകളുമേന്തി  കുരുന്നുകള്   സമരപ്പന്തലിലെത്തിയത്.

Friday 27 March 2015

സുരേഷ് സ്മാരക എന്ഡോവ്മെന്റ്

കീഴ്മാല എ.എല്.പി .സ്കൂള് പൂര്വ്വ വിദ്യാര്ത്ഥിയും, സ്കൂള് വികസനപ്രവര്ത്തനങ്ങളില്മുന്പന്തിയില് നിന്ന് പ്രവര്ത്തിച്ചിരുന്നതുമായശ്രീ കെ.സുരേഷിന്റെ സ്മരണാര്ത്ഥം  ഡി.വൈ.എഫ്.ഐ ബ്ളോക്ക്  കമ്മറ്റി  ഏര്പ്പെടുത്തിയ  ഈ വര്ഷത്തെ മികച്ച സ്കൂളിനുള്ള   എന്ഡോവ്മെന്റ്  കീഴ്മാല  എ.എല്.പി.സ്കൂളിന്.എന്ഡോവ്മെന്റ്  വിതരണയോഗത്തില്ബ്ളോക്ക്  സെക്രട്ടറി ശ്രീ.സുരേശന് സ്വാഗതം പറഞ്ഞു.ബ്ളോക്ക് പ്രസിഡണ്ട് ശ്രീ പി.കെ രതീഷി്ന്റെ  അദ്ധ്യക്ഷതയില് ചേര്ന്ന  യോഗം സംസ്ഥാനക്കമ്മറ്റി അംഗം  വി.പ്രകാശന് ഉദ്ഘാടനം  ചെയ്തു.ഹെഡ്മാസ്ററര് ശ്രീ.കെ.പി. സുധാകരന്എന്ഡോവ്മെന്റ്  ഏറ്റുവാങ്ങി.

Saturday 21 March 2015

ക്ളാസ്സ് പി.ടി എ

16.1.2015

ഇന്ന് ഞങ്ങളുടെ  സ്കൂളിലെ  മുഴുവന്  ക്ളാസ്സുകളിലും  ക്ളാസ്സ് പി.ടി.എ  നടന്നു.അര്ദ്ധവാര്ഷികപരീക്ഷയുമായി ബന്ധപ്പെട്ട് നടന്ന യോഗമായതിനാല്  മിക്കവാറും  രക്ഷിതാക്കളും ഹാജരായിരുന്നു.യോഗത്തില്  കുട്ടികളുടെ ഉത്തരപ്പേപ്പറിന്റെ അടിസ്ഥാനത്തില്   പഠനപുരോഗതി  വിലയിരുത്തി.കൂടുതല് സഹായം ആവശ്യമുള്ള  കു  ട്ടികളുടെരക്ഷിതാക്കള്ക്ക് ആവശ്യമായ   നിര്ദ്ദേശങ്ങള്   നല്കി.സാക്ഷരം പദ്ധതിയിലുള്പ്പെട്ട  കുട്ടികളിലുണ്ടായ മാറ്റം  രക്ഷിതാക്കളെ   സന്തോഷവാന്മാരാക്കി.