ക്കരിക്കാന് ശുഭപ്രതീക്ഷകളുമായി ഒരു പുതുവര്ഷം കൂടി.അലസത മാറ്റി ദുരകള് ദൂരെ കളഞ്ഞ് ഹൃദയത്തില് നന്മകള് നിറച്ച് സ്നേഹസമ്പന്നരായി മാറി പുതിയൊരു ലോകത്തെ വരവേല്ക്കുക എന്നതാവട്ടെ ഈ പുതുവര്ഷ സന്ദേശം.
ആശംസാകാര്ഡ് നിര്മാണം,പുതുവര്ഷട്രീ അലങ്കരിക്കല്,മധുരപലഹാരവിതരണം,എന്നിങ്ങനെ വൈവിദ്ധ്യമാര്ന്ന പ്രവര്ത്തനങ്ങളാണ് പുതുവര്ഷദിനത്തില് നടന്നത്. കല്യാണക്കത്തുകള്,നോട്ടീസുകള് ,മിഠായി കവറുകള് തുടങ്ങിയ പാഴ്വസ്തുക്കള് കൊണ്ടാണ് കുട്ടികള് നയനമനോഹരവും വൈവിദ്ധ്യമാര്ന്നതുമായ കാര്ഡ്കള് തയ്യാറാക്കിയത്.
ഒന്നാംതരത്തിലെ നയനയുടെ പിറന്നാളും ഇന്നായിരുന്നു.പിറന്നാള് മധുരത്തോടൊപ്പം "തെന്നാലിരാമന് "എന്നപുസ്തകമാണ് നയന സ്കൂള് ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്.ഇങ്ങനെ ആകെ ഒരു നല്ല തുടക്കം.
ചില നവവത്സരക്കാഴ്ചകള്....
ഇത് ഞങ്ങളുണ്ടാക്കിയ ഞങ്ങളുടെ കാര്ഡ്
Add caption
നയന പിറന്നാള് സമ്മാനം ഹെഡ്മാസ്ററര്ക്ക് കൈമാറുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....