ജൂണ് -1 കീഴ്മാല ഏ.എല്.പി.സ്കൂളില് പ്രവേശനോത്സവം വൈവിദ്ധ്യമാര്ന്ന പരിപാടികളോടെ നടന്നു.മെയ്-31നു തന്നെ സ്കൂളും പരിസരവും പി.ടി.എ നേതൃത്വത്തില് ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു.കിരീടമണിഞ്ഞ നവാഗതരെമറ്റു കുട്ടികള് പൂത്താലവും,ബലൂണുമേന്തി സ്വീകരിച്ചു.തുടര്ന്ന് നടന്ന പ്രവേശനോത്സവറാലിയില് കുട്ടികളോടൊപ്പം വാര്ഡ്മെമ്പറും അദ്ധ്യാപകരും രക്ഷിതാക്കളും അണിനിരന്നു. കുട്ടികള്ക്ക് മധുരപലഹാരം വിതരണം ചെയ്തു മുഴുവന് കുട്ടികളും മണ്ചെരാതില് അക്ഷരദീപം കൊളുത്തി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ബാബു.കെ.എസ്.ന്റെഅദ്ധ്യക്ഷതയില് ചേര്ന്ന പ്രവേശനോത്സവയോഗം വാര്ഡ്മെമ്പര് ശ്രീ.പി.ചന്ദ്രന് ഉദ്ഘാടനം ചെയ്തുഹെഡ്മാസ്ററര് സ്വാഗതം പറഞ്ഞു.വയര്മെന് അസോസിയേഷന് ചോയ്യംകോട്,നന്മപുരുഷസംഘം കീഴ്മാല എന്നിവരും,സ്കൂള്സ്ററാഫുംമുഴുവന് കുട്ടികള്ക്കും പഠനോപകരണങ്ങള് വിതരണംചെയ്തു.തുടര്ന്ന് നടന്ന പായസവിതരണംപരിപാടിയെ മധുരതരമാക്കി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....