സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday, 31 August 2014

സാക്ഷരം-2014

സാക്ഷരം-2014

    കാസര്‍ഗോഡ് ‍‍ഡയറ്റിന്റേ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടിയുടെ സ്കൂള്‍തല ഉദ്ഘാടനംആഗസ്ത്5 ഉച്ചയ്ക്ക് 3മണിക്ക് വാര്‍ഡ് മെമ്പര്‍ശ്രീമതി.എന്‍.ടി.ശ്യാമള ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.പി.സുധാകരന്‍ പദ്ധതി വിശദീകരണംനടത്തി.ശ്രീമതി.എന്‍.എം.പുഷ്പലത നന്ദിപറഞ്ഞു.ഈപദ്ധതിയുടെ വിജയത്തിനാവശ്യമായ വര്‍ക്ക്ഷീറ്റുകള്‍വിതരണം ചെയ്യുന്നത്SSAആണ്.

ബഷീര്‍ ചരമദിനം

ബഷീര്‍ ചരമദിനം

        കഥകളുടെ  സുല്‍ത്താന്‍,ബേപ്പൂര്‍സുല്‍ത്താന്‍ എന്നീ പേരുകളിലറിയപ്പെട്ട  വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം വിവിധപരിപാടികളോടെ നടത്തി.ദിനാചരണത്തിന്റേ ഭാഗമായി ബഷീര്‍അനുസ്മരണം, ക്വിസ് മത്സരം,ബഷീര്‍ കൃതികള്‍ പ്രദര്‍ശനം,ബുള്ളറ്റിന്‍ ബോര്‍ഡില്‍വാര്‍ത്തകളും,ചിത്രങ്ങളും പതിക്കല്‍ തുടങ്ങിയവ  സംഘടിപ്പിച്ചു.


Sunday, 24 August 2014

കുട്ടിക്കളം

ക്വിസ് മത്സരം2014-സ്കൂള്‍തലവിജയികള്‍

പരിസ്ഥിതി ക്വിസ്[5.6.2014]

1.ശ്രേയരാജന്‍

2.അഭിജിത്ത്.കെ

വായനാക്വിസ്[26.6.2014]

1അക്ഷയ് അശോക്

2.ദേവികരമേശന്‍

ബഷീര്‍ ക്വിസ്[5.7.2014]

1.അശ്വതിസജീവ്,ദേവികരമേശന്‍,അക്ഷയ്

 2.അപര്‍ണ ഷാജു,അതുല്‍സുധാകരന്‍

ജനസംഖ്യ ക്വിസ്

1.അക്ഷയ്അശോക്

2.ശ്രേയ,ദേവിക,അശ്വതി

ചാന്ദ്രദിനക്വിസ്

1.ദേവിക,അശ്വതി

2.അപര്‍ണ,അക്ഷയ്,ദീപക്

ഹിരോഷിമക്വിസ്

1.അക്ഷയ്&ദേവിക

2.അതുല്‍&അപര്‍ണ

 

 സ്വാതന്ത്ര്യ ദിനക്വിസ്

1.ദേവിക&അക്ഷയ്

2.അശ്വതി

1.

അക്ഷരമുറ്റം ക്വിസ്

1.അക്ഷയ് അശോക്

2.ദേവികരമേശന്‍

 

ദേവിക

1.ദേവികരമേശന്‍&അക്ഷയ്

2.അശ്വതിസജീവ്


Friday, 15 August 2014

പോരാട്ടസ്മരണകളിലൂടെ

 
ദേശഭക്തി ഗാന മത്സരത്തില്‍ നിന്ന്

പോരാട്ടസ്മരണകളിലൂടെ

        നൂററാണ്ടു് നീണ്ട സമരപരമ്പരകളിലൂടെ  നേടിയ സ്വാതന്ത്ര്യം  കാത്തുസൂക്ഷിക്കുമെന്ന്  പ്രതിജ്ഞ യെടുത്തുകണ്ട്   സ്കൂളില്‍  സ്വാതന്ത്ര്യദിനം  സമുചിതമായി ആഘോഷിച്ചു.68-ംസ്വാതന്ത്ര്യദിനത്തലേന്നുതന്നെ പി.ടി.ഏ സഹകരണത്തോടെ  സ്കൂളും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തു.രാവിലെ 9മണിക്ക് തന്നെ ഹെഡ്മാസ്റ്റര്‍  പതാകഉയര്‍ത്തി. പതാകവന്ദനത്തിനു ശേഷം നടന്ന റാലിയില്‍മുഴുവന്‍  കുട്ടികളും,അദ്ധ്യാപകരും,രക്ഷിതാക്കളും അണിനിരന്നു.റാലിയെ സ്വീകരിച്ചുകണ്ട്  കാരുണ്യം പുരുഷസംഘം ലഡു വിതരണം ചെയ്തു.സ്വാതന്ത്ര്യദിനാഘോഷം പി.ടി.എ പ്രസിഡണ്ട്ശ്രീ പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ബഹു.കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.വിവിധ ഭാഷകളീലുള്ള ദേശഭക്തിഗാനാലാപനമത്സരത്തിനു ശേഷം മുഴുവന്‍കുട്ടികളും ചേര്‍ന്ന് ഓടി വിളയാട് പാപ്പാ...എന്നഗാനത്തിന് ചുവടു വെച്ചു.വാര്‍ഡ് മെമ്പര്‍ശ്രീമതി എന്‍.ടി.ശ്യാമള മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എ വക സമ്മാനമായിലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന അമ്മമാരുടെ ക്വിസ്സ്മത്സരത്തില്‍ ഉഷഅശോകന്‍,സുജിത ടീംന്നാമതായി.ആറാംവര്‍ഷവും പായസവിതരണം നടത്തിയ ജനശ്രീ കീഴ്‍മാല യൂനിറ്റും,സ്കൂളിലേക്ക് ട്യൂബുകള്‍ സംഭാവന നല്‍കിയ കാരുണ്യം പുരുഷസംഘവും പരിപാടിയെ മ ാധുര്യമൂറുന്നതാക്കി.      പതാക നിര്‍മ്മാണത്തില്‍  നിന്ന് 
ഓടിവിളയാട്  പാപ്പാ  എന്ന ഗാനത്തിന്റെ  ഡിസ്പ്ളേ
                             കാരുണ്യം പുരുഷസംഘം പ്രവര്‍ത്തകര്‍  ട്യൂബ് സംഭാവന ചെയ്യുന്നു

Tuesday, 12 August 2014

വായനാവാരം


  വായനാവാരം-2014

    ജൂണ്‍19 മുതല്‍ 26വരെ സ്കൂളില്‍ വായനാവാരപ്രവര്‍ത്തനങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ  ആചരിച്ചു.അസംബ്ളിയില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം,വായനാദിനപ്രാധാന്യപ്രഭാഷണം ഇവ നടന്നു.ചിത്രം വര, കഥാപൂരണം,ചിത്രവായന,ക്വിസ്പ മത്സരം,ജീവചരിത്രക്കുറിപ്പ് തയ്യാറാക്കല്‍,പുസ്തകവിതരണം തുടങ്ങിവൈവിദ്ധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.3,4ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകവിതരണം  ആരംഭിക്കുകയും,അവ വായിച്ച് വായനാക്കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.ഇത് കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍  ഏറെ സഹായകമായിട്ടുണ്ട്

 

Saturday, 2 August 2014

പരിസ്ഥിതി ദിനം-2014


      ജൂണ്‍5 ലോകപരിസ്ഥിതി ദിനം സ്കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു. ഇതിന്റെ ഭാഗമായി സ്കൂള്‍ ശുചീകരിക്കുകയും പരിസരപ്രദേശത്തുളള കുടുംബശ്രീ  അംഗങ്ങളുടെ സഹായത്തോടെ സ്കൂള്‍പരിസരത്ത് സാദ്ധ്യമായിടങ്ങളിലെല്ലാം മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും  ചെയ്തു.  അസംബ്ളിയില്‍ ഹെഡ്‌മാസ്ററര്‍ ബോധവത്ക്കരണം നടത്തുകയും ചെയ്തു.പുഷ്പലതടീച്ചര്‍  മണ്ണേ നമ്പി എന്നു തുടങ്ങുന്ന ഇരുളരുടെ  ഗാനം ആലപിക്കുകയും  മുഴുവന്‍ കുട്ടികളും അദ്ധ്യാപകരും  പരിസ്ഥിതിസംരക്ഷണപ്രതിജ്ഞ എടുക്കുകയും ചെയ്തു.
             ശബ്ദം ഉയര്‍ത്തുക കടല്‍ നിരപ്പ് ഉയരാതിരിക്കാന്‍   എന്ന    മുദ്രാവാക്യത്തോടെ  ക്ലാസ്സുകളില്‍ ഇലപ്രിന്റ് വരയ്ക്കല്‍,പരിസ്ഥിതിഗാനാലാപനം,ചിത്രം വര,പരിസ്ഥിതിദിനക്വിസ് തുടങ്ങി  വൈവിദ്ധ്യമാര്‍ന്ന  പരിപാടികള്‍ നടന്നു.സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും  വൃക്ഷത്തൈകള്‍ വിതരണം  ചെയ്തു.

പ്രവേശനോത്സവം-2014

അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ കീഴ് മാല എ.എല്‍.പി.സ്കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.ജൂണ്‍1നുതന്നെ പി.ടി.എയുടെ നേതൃത്വത്തില്‍ സ്കൂള്‍ ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തു.ജൂണ്‍ 2 ന് അദ്ധ്യാപകരും,രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും അണിനിരന്ന പ്രവേശനോത്സവത്തില്‍ നവാഗതരെ മുതിര്‍ന്ന കുട്ടികള്‍ പൂത്താലമേന്തി സ്വീകരിച്ചു.തുടര്‍ന്ന് മുഴുവന്‍ കുട്ടികളും മണ്‍ചെരാതില്‍ അക്ഷരദീപം കൊളുത്തി സ്കൂളിലേക്ക് കയറി.തുടര്‍ന്ന് പി.ടി..പ്രസിഡണ്ട് ശ്രീ.പ്രിയേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവേശനോത്സവയോഗം വാര്‍ഡ് മെമ്പര്‍ ശ്രീമതി.എന്‍.ടി.ശ്യാമള മധുരപലഹാരവും,പാഠപുസ്തകവും വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.കെ.സി.സി.പി.എല്‍.കരിന്തളം യൂനിററിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ ശ്രീ.അശോക് കുമാര്‍ കുടയും,ബാഗും വിതരണം ചെയ്തു.നന്‍മ പുരുഷ സ്വയംസഹായ സംഘം കീ‌ഴ്‌മാലയുടെ വകയായുളള സ്ലേററും,പുസ്തകവും സംഘം സെക്രട്ടറി ശ്രീ.സുനില്‍കുമാര്‍ നവാഗതര്‍ക്ക് കൈമാറി.കെ.സി. സി.പി എല്‍.മാനേജര്‍ ശ്രീ.ആനക്കൈ ബാലകൃഷ്ണന്‍,മദര്‍പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ദേവി.വി.സി.,ശ്രീ.കമലാസനന്‍ മാസ്ററര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു .സ്ററാഫ് സെക്രട്ടറി.ശ്രീമതി.എന്‍.എം.പുഷ്പലത നന്ദി പറഞ്ഞു.പി.ടി..യുടെ നേതൃത്വത്തിലുളള പായസവിതരണം പരിപാടിയെ മധുരതരമാക്കി.