സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Saturday, 2 August 2014

പ്രവേശനോത്സവം-2014

അറിവിന്റെ ആദ്യാക്ഷരം നുകരാനെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ കീഴ് മാല എ.എല്‍.പി.സ്കൂളില്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍.ജൂണ്‍1നുതന്നെ പി.ടി.എയുടെ നേതൃത്വത്തില്‍ സ്കൂള്‍ ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തു.ജൂണ്‍ 2 ന് അദ്ധ്യാപകരും,രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും അണിനിരന്ന പ്രവേശനോത്സവത്തില്‍ നവാഗതരെ മുതിര്‍ന്ന കുട്ടികള്‍ പൂത്താലമേന്തി സ്വീകരിച്ചു.തുടര്‍ന്ന് മുഴുവന്‍ കുട്ടികളും മണ്‍ചെരാതില്‍ അക്ഷരദീപം കൊളുത്തി സ്കൂളിലേക്ക് കയറി.തുടര്‍ന്ന് പി.ടി..പ്രസിഡണ്ട് ശ്രീ.പ്രിയേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവേശനോത്സവയോഗം വാര്‍ഡ് മെമ്പര്‍ ശ്രീമതി.എന്‍.ടി.ശ്യാമള മധുരപലഹാരവും,പാഠപുസ്തകവും വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.കെ.സി.സി.പി.എല്‍.കരിന്തളം യൂനിററിന്റെ ആഭിമുഖ്യത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ ശ്രീ.അശോക് കുമാര്‍ കുടയും,ബാഗും വിതരണം ചെയ്തു.നന്‍മ പുരുഷ സ്വയംസഹായ സംഘം കീ‌ഴ്‌മാലയുടെ വകയായുളള സ്ലേററും,പുസ്തകവും സംഘം സെക്രട്ടറി ശ്രീ.സുനില്‍കുമാര്‍ നവാഗതര്‍ക്ക് കൈമാറി.കെ.സി. സി.പി എല്‍.മാനേജര്‍ ശ്രീ.ആനക്കൈ ബാലകൃഷ്ണന്‍,മദര്‍പി.ടി.എ പ്രസിഡണ്ട് ശ്രീമതി.ദേവി.വി.സി.,ശ്രീ.കമലാസനന്‍ മാസ്ററര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു .സ്ററാഫ് സെക്രട്ടറി.ശ്രീമതി.എന്‍.എം.പുഷ്പലത നന്ദി പറഞ്ഞു.പി.ടി..യുടെ നേതൃത്വത്തിലുളള പായസവിതരണം പരിപാടിയെ മധുരതരമാക്കി.




No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....