സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Tuesday, 23 September 2014

ബ്ളോഗ് ഉദ്ഘാടനം

ഓണത്തിരക്കിനിടയില്‍ ബ്ളോഗ് ഉദ്ഘാടനവും

ഞങ്ങളുടെ സ്കൂള്‍ ബ്ളോഗിന്റെ ഔപചാരിക ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍വാര്‍ഡ് മെമ്പര്‍ ശ്രീമതി എന്‍.ടി.ശ്യാമള നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.പി.സുധാകരന്‍ സ്വാഗതവും ശ്രീമതി എന്‍.എം.പുഷ്പലത നന്ദിയും പറഞ്ഞു.ശ്രീമതി.കെ.വത്സല ബ്ളോഗ് പരിചയപ്പെടുത്തി.

സാക്ഷരം-ഉണര്‍ത്തു ക്യാമ്പ്                                        


സാക്ഷരം-ചില ക്യാമ്പ് ദൃശ്യങ്ങള്‍

സാക്ഷരംപദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്കായുള്ള  സര്‍ഗ്ഗാത്മക ക്യാമ്പ് സെപ്തംബര്‍-12 വെള്ളിയാഴ്ച സ്കൂളില്‍ വെച്ച് നടന്നു.ഹെഡ്മാസ്റ്റര്‍ ശ്രീ.കെ പി.സുധാകരന്‍ ഉദ്ഘാടനംചെയ്ത ക്യാമ്പില്‍ ശ്രീമതി എന്‍.എം.പുഷ്പലത,കെ.വി.രജനി,കെ .വത്സല എന്നിവര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്തു.അവധിക്കാലത്തു നടന്ന പരിശീലനമായതു കണ്ട് തന്നെ അല്പം മടിയോടുകൂടി ക്ളാസ്സിലെത്തിയ കുട്ടികളെ ആലസ്യമകറ്റി ഉണര്‍ത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഈക്യാമ്പിലൂടെ സാധിച്ചു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....