സ്ക്കൂള്‍ ബ്ലോഗില്‍പ്രസിദ്ധീകരിക്കുന്നതിന് കുട്ടികളുടെ രചനകള്‍ ക്ഷണിക്കുന്നു... വിശദവിവരങ്ങള്‍ക്ക് ബ്ലോഗ് ചുമതലയുള്ള അധ്യാപകനെ സമീപിക്കുക...

Sunday 28 December 2014

സന്മനസ്സുള്ളവര്ക്ക് സമാധാനം

20. 12.2014
 മാനവഹൃദയങ്ങളില്  സമാധാനത്തിന്റെയും ,പ്രത്യാശയുടെയും തൂവെളിച്ചം പരത്തിക്കൊണ്ട്  വീണ്ടുമൊരു ക്രിസ്തുമസ് കാലം.അര്ദ്ധവാര്ഷിക  പരീക്ഷയുടെ  ആലസ്യം തീര്ന്ന  ഉടനെയായിരുന്നു  ഞങ്ങളുടെ  സ്കൂളിലെ  ക്രിസ്തുമസ്  ആഘോഷം.കേക്ക് മുറിക്കലും,ക്രിസ്തുമസ്  ഫ്രണ്ടിന്സമ്മാനം  നല്കലും  ക്രിസ്തുമസ്  ഗാനാലാപനവും  ഒക്കെയായി  അടിപൊളി  ആഘോഷം.പിന്നെ ഇന്നത്തെ കേക്ക്  ഞങ്ങളുടെ  അദ്ധ്യാപകരുടെവകയായിരുന്നു.കേക്ക്  മുറിച്ചതിനുശേഷമായിരുന്നു  സമ്മാനം  നല്കല്.സമ്മാനം വായനയ്ക്കുളള  പുസ്തകം തന്നെയാകണമെന്ന്  പറഞ്ഞിരുന്നു.കഥകളും പാട്ടുകളുമൊക്കെയുള്ള  മനോഹരമായ പുസ്തകങ്ങളാണ്  സമ്മാനമായി  കിട്ടിയത്.അതു വായിച്ച്  വായനാക്കുറിപ്പു്എഴുതാനും  പറഞ്ഞിട്ടുണ്ട്.മികച്ച വായനാക്കുറിപ്പിന്  സമ്മാനവുമുണ്ട്.ഞങ്ങളുടെ  അദ്ധ്യാപകര്ക്കും  പുസ്തകം തന്നെയാണ്  സമ്മാനമായി  കിട്ടിയത്.അവരും  വായിക്കട്ടെ.അതിലൂടെ  നമ്മുടെ  നാടിന്റെ മൊത്തം വായനാശീലം  വളരട്ടെ ...പിന്നെ  ഞങ്ങളുടെ  ആഘോഷത്തില്  പങ്കുചേരാന്  അപ്പൂപ്പനും  വന്നിരുന്നു.നാലാം  ക്ളാസ്സിലെ  അക്ഷയ്  ആണ്  അപ്പൂപ്പനായത്.
ക്രിസ്തുമസ്  ഫ്രണ്ടിന്   സമ്മാനം   പുസ്തകങ്ങള്
ഹായ്    കേക്കിന്  നല്ല  മധുരം
അല്പം   മധുരം
ഞങ്ങള്ക്ക്   കിട്ടിയ   പുസ്തകങ്ങള്  കണ്ടോ...

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും,നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ....