Friday, 20 November 2015
Saturday, 14 November 2015
Thursday, 12 November 2015
നമുക്ക് വേണ്ടതു നാം തന്നെ
ബോധവത്ക്കരണ ക്ളാസ്സ്
വിഷവിമുക്തവും പോഷകസമൃദ്ധവുമായ പച്ചക്കറി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കിനാനൂര്‍ കരിന്തളം കൃഷിഭവന്റെയും കീഴ്മാല എ.എല്‍.പി.സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ളാസ്സ് നടന്നു.കൃഷി അസിസ്ററന്റുമാരായ ശ്രീ.മധു ,ശ്രീ.ജയപ്രകാശ് എന്നിവര്‍ കൈകാര്യം ചെയ്തക്ളാസ്സില് ശ്രീമതി.എന്‍.എം പുഷ്പലത സ്വാഗതം പറഞ്ഞു.തുടര്‍ന്ന് മുഴുവന്‍ കുട്ടികള്‍ക്കും വിത്ത് വിതരണം ചെയ്തു

Wednesday, 14 October 2015
Monday, 12 October 2015
പി.ടി.എ ജനറള് ബോഡിയോഗം
13.8.15
പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില് ചേര്ന്നജനറല്ബോഡിയോഗം വാര്ഡ്മെമ്പര് ശ്രീമതി എന്.ടി.ശ്യാമള ഉദ്ഘാടനം ചെയ്തു.സ്വാഗതസംഭാഷണത്തിനു ശേഷം ഹെഡ്മാസ്റ്ററ് 2014-15
അദ്ധ്യയന വര്ഷത്തെ റിപ്പോറ്ട്ടും വരവ്ചെലവ് കണക്കും അവതരിപ്പിച്ചു.യോഗത്തില് പി.ടി.എ പ്രസിഡണ്ടായി പ്രിയേഷ്കുമാറിനേയും മദര് പി.ടിഎ പ്രസിഡണ്ടായി പത്മിനി.പിയേയും വൈസ്പ്രസിഡണ്ടുമാരായി റെജി.കെ.വി,പുഷ്പലത എന്നിവരേയും തെരഞ്ഞെടുത്തു.യോഗത്തില്‍ സ്വാതന്ത്ര്യദിനപരിപാടികള്‍ ആസൂത്രണം ചെയ്തു.തലേദിവസം തന്നെ പി.ടി.എ നേതൃത്വത്തില് സ്കൂളും പരിസരവുംശുചീകരിക്കാന്‍ തീരുമാനിച്ചു

Friday, 11 September 2015
ഒത്തൊരുമയുടെ ഓണാഘോഷം
2015ആഗസ്ത്21
പോയകാലത്തിന്റെ സുവര്‍ണ്ണസ്മൃതികള്‍ ഉണര്‍ത്തിക്കൊണ്ട് വീണ്ടുമൊരു ഓണക്കാലം.ആഗസ്ത് 21നായിരുന്നു സ്കൂളിലെ ഇത്തവണത്തെ ഓണം.ഒരാഴ്ച മുമ്പുതന്നെ ഓണപ്പാട്ട് പാടുന്നതിനുള്ള പരിശീലനം തുടങ്ങിയിരുന്നു.താമര,മുല്ല,റോസ,തുമ്പഎന്നിങ്ങനെ നാല് ഗ്രൂപ്പുകളായിട്ടായിരുന്നു മത്സരം.ചന്തത്തില്‍ മുറ്റവും ചെത്തിപ്പറിച്ചീല ,ആയ്ക്കില ഈയ്ക്കില ,അത്തിയും ഇത്തിയും ,അത്താഴത്തിനു വകയില്ലെങ്കിലും എന്നീ പാട്ടുകളാണ് പാടിയത്.സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കടമില്ലാത്ത ഓണമായിരുന്നു ഇത്തവണത്തേത്.ഓണസദ്യക്കുള്ള വിഭവങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ രക്ഷിതാക്കള്‍ മുന്നിട്ടിറങ്ങിയപ്പോള്‍,പുളിശ്ശേരി,അവിയല്‍,വൈവിദ്ധ്യമാര്‍ന്നഉപ്പേരികള്‍,അച്ചാര്‍പെരക്ക്,പഴം,പപ്പടം,ശര്‍ക്കര ഉപ്പേരി അടക്കം രക്ഷിതാക്കളുടെ സഹകരണത്തോടെ വിതരണം ചെയ്തതോടെ ഒത്തൊരുമയുടെ ഓണമായി മാറി.ഓണസദ്യ തയ്യാറാകുമ്പോഴേക്കും കുട്ടികളുടെ വക നാടന്‍ പൂക്കള്‍ ഉപയോഗിച്ചുള്ള വര്‍ണ്ണ്ശബളമായ പൂക്കളം തയ്യാറായിരുന്നു.

Tuesday, 25 August 2015
Sunday, 16 August 2015
സ്വാതന്ത്ര്യദിനം-2015
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്ക്ക്
മൃതിയേക്കാള് ഭയാനകംവിദേശീയാധിപത്യത്തിനു കീഴിലായിരുന്ന നമ്മുടെ നാടിനെ സ്വാതന്ത്ര്യത്തിന്റെ പൊന് വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്ത്തിയ ധീരദേശാഭിമാനികളെ അനുസ്മരിച്ചുകൊണ്ട് 69-ാം സ്വാതന്ത്ര്യദിനംവൈവിദ്ധ്യമാര്ന്ന പരിപാടികളോടെആചരിച്ചു.ആഗസ്ത്-ആദ്യവാരംതന്നെ ക്ളാസ്സ് അടിസ്ഥാനത്തില് ദേശഭക്തിഗാനാലാപന പരിശീലനം ആരംഭിച്ചു.സി.ഡി പ്രദര്ശനം,ദേശീയപതാകനിര്മ്മാണം,ദേശീയനേതാക്കളെ അനുസ്മരിക്കല്,സ്വാതന്ത്ര്യദിനക്വിസ് തുടങ്ങിയപരിപാടികള് നടന്നു
ആഗസ്ത് 14നു തന്നെ പി.ടി.എ നേതൃത്വത്തില് സ്കൂളും പരിസരവും ശുചീകരിക്കുകയും,അലങ്കരിക്കുകയും ചെയ്തു.9.30ന്ചേര്ന്ന അസംബ്ളിയില്പതാക വന്ദനം നടത്തി.തുടര്ന്ന് നടന്ന് സ്വാതന്ത്ര്യദിനറാലിയില് കുട്ടികള്ക്കും അദ്ധ്യാപകര്ക്കുമൊപ്പം രക്ഷിതാക്കളും,നാട്ടുകാരും പൂര്വ്വവിദ്യാര്ത്ഥികളും അണിനിരന്നു. തുടര്ന്ന് പി.ടി.എ.പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്ചേര്ന്ന യോഗത്തില്ഹെഡ്മാസ്ററര് സ്വാഗതം പറഞ്ഞു.വാര്ഡ്മെമ്പര് ശ്രീമതി.എന്.ടി.ശ്യാമള ഔപചാരികഉദ്ഘാടനം നിര്വ്വഹിച്ചു,പി.ടി.എ അംഗങ്ങളായ റെജി.കെ.വി.,മനോഹരന് എന്നിവരുടെഗാനാലാപനവും, പുഴയോരം പുരുഷസംഘത്തിന്റെയുംപൂര്വ്വവിദ്യാര്ത്ഥികളുടെയും നേതൃത്വത്തില്നടന്നമധുരവിതരണവും പരിപാടിയെ മാധുര്യമൂറുന്നതാക്കി.
എം.പി.ടിഎ വൈസ്പ്രസിഡണ്ട് പുഷ്പലത,രാഹുല്,സനുരാജ്,സുകുമാരന്എന്നിവര് ആശംസകളര്പ്പിച്ച് സംസാരിച്ചു.എന്.എം.പുഷ്പലത നന്ദി പറഞ്ഞു. തുടര്ന്ന് ദേശഭക്തിഗാനാലാപന മത്സരവുംസ്വാതന്ത്ര്യത്തിന് സുദിനമിന്നാനന്ദത്തിന് ദിനമിന്ന് എന്നുതുടങ്ങുന്ന ദേശഭക്തി ഗാനത്തി്ന്റെ വഞ്ചിപ്പാട്ടും അരങ്ങേറി.

Subscribe to:
Posts (Atom)