29.9.2014
Sunday, 12 October 2014
Tuesday, 23 September 2014
ബ്ളോഗ് ഉദ്ഘാടനം
ഓണത്തിരക്കിനിടയില്‍ ബ്ളോഗ് ഉദ്ഘാടനവും
ഞങ്ങളുടെ സ്കൂള്‍ ബ്ളോഗിന്റെ ഔപചാരിക ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്വാര്ഡ് മെമ്പര്‍ ശ്രീമതി എന്‍.ടി.ശ്യാമള നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര് ശ്രീ.കെ.പി.സുധാകരന് സ്വാഗതവും ശ്രീമതി എന്‍.എം.പുഷ്പലത നന്ദിയും പറഞ്ഞു.ശ്രീമതി.കെ.വത്സല ബ്ളോഗ് പരിചയപ്പെടുത്തി.
സാക്ഷരം-ഉണര്‍ത്തു ക്യാമ്പ്
സാക്ഷരം-ചില ക്യാമ്പ് ദൃശ്യങ്ങള്‍
സാക്ഷരംപദ്ധതിയിലുള്പ്പെട്ട കുട്ടികള്‍ക്കായുള്ള സര്‍ഗ്ഗാത്മക ക്യാമ്പ് സെപ്തംബര്‍-12 വെള്ളിയാഴ്ച സ്കൂളില്‍ വെച്ച് നടന്നു.ഹെഡ്മാസ്റ്റര് ശ്രീ.കെ പി.സുധാകരന് ഉദ്ഘാടനംചെയ്ത ക്യാമ്പില്‍ ശ്രീമതി എന്‍.എം.പുഷ്പലത,കെ.വി.രജനി,കെ .വത്സല എന്നിവര്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്തു.അവധിക്കാലത്തു നടന്ന പരിശീലനമായതു കണ്ട് തന്നെ അല്പം മടിയോടുകൂടി ക്ളാസ്സിലെത്തിയ കുട്ടികളെ ആലസ്യമകറ്റി ഉണര്‍ത്താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഈക്യാമ്പിലൂടെ സാധിച്ചു.
Saturday, 20 September 2014
ഓണാഘോഷം-2014
മലയാളത്തിന്റെ മധുരോത്സവം
സെപ്തംബര്‍-5 ഞങ്ങള്‍ക്ക് തിരക്ക് പിടിച്ച ദിവസമായിരുന്നു.പരീക്ഷാത്തിരക്കുകളില് നിന്ന് മാറി നിന്നു് ആഘോഷിക്കാനുള്ളദിവസം.ഐശ്വര്യത്തിന്റേയും,സമൃദ്ധിയുടേയും പ്രതീകമായ ഓണാഘോഷത്തോടോപ്പംഅദ്ധ്യാപകദിനവുംഞങ്ങളുടേ സ്കൂളിന്റെ ബ്ളോഗ് ഉദ്ഘാടനവും അന്നായിരുന്നു.
അദ്ധ്യാപകരുടേ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ പറമ്പുകളില്‍നിന്നും,തോട്ടങ്ങളില്‍നിന്നും ശേഖരിച്ചഹനുമാന് കിരീടം,കാക്കപ്പൂ,ചെക്കിപ്പൂ,മല്ലിക,ജമന്തി,തുമ്പപ്പൂ,ചെമ്പരത്തിതുടങ്ങിയ നാടന്പൂക്കളുപയോഗിച്ചാണ് നാലു ഗ്രൂപ്പുകളിലായി ഞങ്ങള്‍ പൂക്കളം തീര്‍ത്തത്
ചില ഓണക്കാഴ്ചകളിലൂടെ

കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളില്‍നിന്നും ആവേശംഉള്ക്കണ്ട് ഓന്നാം ക്ളാസ്സിലെ യദുവിന്റെ അമ്മൂമ്മ കുഞ്ഞിപ്പെണ്ണ് ചേച്ചി റായ് റായ് എന്നുതുടങ്ങുന്ന നാടന്‍പാട്ട് അവതരിപ്പിക്കുന്നു

Add caption
കുട്ടികള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളില്‍നിന്നും ആവേശംഉള്ക്കണ്ട് ഓന്നാം ക്ളാസ്സിലെ യദുവിന്റെ അമ്മൂമ്മ കുഞ്ഞിപ്പെണ്ണ് ചേച്ചി റായ് റായ് എന്നുതുടങ്ങുന്ന നാടന്‍പാട്ട് അവതരിപ്പിക്കുന്നു
Saturday, 6 September 2014
അദ്ധ്യാപകദിനാഘോഷം
![]() |
| വായനാ പരിപോഷണത്തിന് സന്നദ്ധ സംഘടനയും.ജനശ്രീ പുരുഷസംഘത്തിന്റെ പിറന്നാള്‍സമ്മാനം ഹെഡ്മാസ്റ്ററും സ്കൂള്‍ ലീഡറും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു. |
പിറന്നാള്‍ സമ്മാനമായി പുസ്തകങ്ങള്‍
| സെപ്തംബര്‍-5ന് അതുല്‍ സുധാകരന് തന്റെ പിറന്നാള്‍ സമ്മാനമായി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയ്യുന്നു |
![]() |
| ജനശ്രീ പുരുഷസംഘം കീഴ് മാലയുടെ രണ്ടാം പിറന്നാളിന് സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് .ശ്രീ.കെ.ലക്ഷ്മണന് ഉദ്ഘാടനം ചെയ്യുന്നു. |
അദ്ധ്യാപകദിനാഘോഷംവിദ്യാഭ്യാസവിചക്ഷണനും,ഭാരതത്തിന്റെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നഡോക്ടര്.എസ്.രാധാകൃഷ്ണന്റെജന്മദിനം സെപ്തംബര്‍5ന് സമുചിതമായി ആഘോഷിച്ചു |
Sunday, 31 August 2014
സാക്ഷരം-2014
സാക്ഷരം-2014
കാസര്‍ഗോഡ് ഡയറ്റിന്റേ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സാക്ഷരം പരിപാടിയുടെ സ്കൂള്‍തല ഉദ്ഘാടനംആഗസ്ത്5 ഉച്ചയ്ക്ക് 3മണിക്ക് വാര്‍ഡ് മെമ്പര്‍ശ്രീമതി.എന്‍.ടി.ശ്യാമള ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്ഹെഡ് മാസ്റ്റര്‍ ശ്രീ.കെ.പി.സുധാകരന് പദ്ധതി വിശദീകരണംനടത്തി.ശ്രീമതി.എന്‍.എം.പുഷ്പലത നന്ദിപറഞ്ഞു.ഈപദ്ധതിയുടെ വിജയത്തിനാവശ്യമായ വര്ക്ക്ഷീറ്റുകള്വിതരണം ചെയ്യുന്നത്SSAആണ്.
ബഷീര്‍ ചരമദിനം
ബഷീര്‍ ചരമദിനം
കഥകളുടെ സുല്‍ത്താന്‍,ബേപ്പൂര്സുല്ത്താന് എന്നീ പേരുകളിലറിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം വിവിധപരിപാടികളോടെ നടത്തി.ദിനാചരണത്തിന്റേ ഭാഗമായി ബഷീര്‍അനുസ്മരണം, ക്വിസ് മത്സരം,ബഷീര്‍ കൃതികള്‍ പ്രദര്‍ശനം,ബുള്ളറ്റിന് ബോര്ഡില്വാര്ത്തകളും,ചിത്രങ്ങളും പതിക്കല്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
Sunday, 24 August 2014
കുട്ടിക്കളം
ക്വിസ് മത്സരം2014-സ്കൂള്‍തലവിജയികള്‍
പരിസ്ഥിതി ക്വിസ്[5.6.2014]
1.ശ്രേയരാജന്
2.അഭിജിത്ത്.കെ
വായനാക്വിസ്[26.6.2014]
1അക്ഷയ് അശോക്
2.ദേവികരമേശന്‍
ബഷീര്‍ ക്വിസ്[5.7.2014]
1.അശ്വതിസജീവ്,ദേവികരമേശന്‍,അക്ഷയ്
2.അപര്‍ണ ഷാജു,അതുല്സുധാകരന്
ജനസംഖ്യ ക്വിസ്
1.അക്ഷയ്അശോക്
2.ശ്രേയ,ദേവിക,അശ്വതി
ചാന്ദ്രദിനക്വിസ്
1.ദേവിക,അശ്വതി
2.അപര്‍ണ,അക്ഷയ്,ദീപക്
ഹിരോഷിമക്വിസ്
1.അക്ഷയ്&ദേവിക
2.അതുല്‍&അപര്‍ണ
സ്വാതന്ത്ര്യ ദിനക്വിസ്
1.ദേവിക&അക്ഷയ്
2.അശ്വതി
1.
അക്ഷരമുറ്റം ക്വിസ്
1.അക്ഷയ് അശോക്
2.ദേവികരമേശന്‍
ദേവിക
1.ദേവികരമേശന്‍&അക്ഷയ്
2.അശ്വതിസജീവ്
Friday, 15 August 2014
പോരാട്ടസ്മരണകളിലൂടെ
ദേശഭക്തി ഗാന മത്സരത്തില്‍ നിന്ന്
പോരാട്ടസ്മരണകളിലൂടെ
നൂററാണ്ടു് നീണ്ട സമരപരമ്പരകളിലൂടെ നേടിയ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ യെടുത്തുകണ്ട് സ്കൂളില്‍ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.68-ംസ്വാതന്ത്ര്യദിനത്തലേന്നുതന്നെ പി.ടി.ഏ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിക്കുകയും അലങ്കരിക്കുകയും ചെയ്തു.രാവിലെ 9മണിക്ക് തന്നെ ഹെഡ്മാസ്റ്റര് പതാകഉയര്‍ത്തി. പതാകവന്ദനത്തിനു ശേഷം നടന്ന റാലിയില്മുഴുവന് കുട്ടികളും,അദ്ധ്യാപകരും,രക്ഷിതാക്കളും അണിനിരന്നു.റാലിയെ സ്വീകരിച്ചുകണ്ട് കാരുണ്യം പുരുഷസംഘം ലഡു വിതരണം ചെയ്തു.സ്വാതന്ത്ര്യദിനാഘോഷം പി.ടി.എ പ്രസിഡണ്ട്ശ്രീ പ്രിയേഷ്കുമാറിന്റെ അദ്ധ്യക്ഷതയില്ബഹു.കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.വിവിധ ഭാഷകളീലുള്ള ദേശഭക്തിഗാനാലാപനമത്സരത്തിനു ശേഷം മുഴുവന്‍കുട്ടികളും ചേര്‍ന്ന് ഓടി വിളയാട് പാപ്പാ...എന്നഗാനത്തിന് ചുവടു വെച്ചു.വാര്‍ഡ് മെമ്പര്‍ശ്രീമതി എന്‍.ടി.ശ്യാമള മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എ വക സമ്മാനമായിലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു.തുടര്‍ന്ന് നടന്ന അമ്മമാരുടെ ക്വിസ്സ്മത്സരത്തില്‍ ഉഷഅശോകന്,സുജിത ടീംന്നാമതായി.ആറാംവര്‍ഷവും പായസവിതരണം നടത്തിയ ജനശ്രീ കീഴ്മാല യൂനിറ്റും,സ്കൂളിലേക്ക് ട്യൂബുകള്‍ സംഭാവന നല്കിയ കാരുണ്യം പുരുഷസംഘവും പരിപാടിയെ മ ാധുര്യമൂറുന്നതാക്കി. പതാക നിര്‍മ്മാണത്തില്‍ നിന്ന്| ഓടിവിളയാട് പാപ്പാ എന്ന ഗാനത്തിന്റെ ഡിസ്പ്ളേ |
Tuesday, 12 August 2014
വായനാവാരം
വായനാവാരം-2014
ജൂണ്‍19 മുതല്‍ 26വരെ സ്കൂളില്‍ വായനാവാരപ്രവര്‍ത്തനങ്ങള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആചരിച്ചു.അസംബ്ളിയില്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം,വായനാദിനപ്രാധാന്യപ്രഭാഷണം ഇവ നടന്നു.ചിത്രം വര, കഥാപൂരണം,ചിത്രവായന,ക്വിസ്പ മത്സരം,ജീവചരിത്രക്കുറിപ്പ് തയ്യാറാക്കല്‍,പുസ്തകവിതരണം തുടങ്ങിവൈവിദ്ധ്യമാര്ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.3,4ക്ളാസ്സുകളിലെ കുട്ടികള്‍ക്ക് ലൈബ്രറി പുസ്തകവിതരണം ആരംഭിക്കുകയും,അവ വായിച്ച് വായനാക്കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.ഇത് കുട്ടികളെ വായനയിലേക്ക് ആകര്‍ഷിക്കാന്‍ ഏറെ സഹായകമായിട്ടുണ്ട്
Subscribe to:
Posts (Atom)





